23 May Thursday
ദുരിതാശ്വാസം േകാവൈയിൽ നിന്ന്‌

ജനാധിപത്യ മഹിളാ അസോസിയേഷൻ ഭക്ഷ്യവസ്‌തുക്കൾ നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018
പാലക്കാട‌്
ജനാധിപത്യ മഹിളാ അസോസിയേഷൻ കോയമ്പത്തൂർ ജില്ലാ കമ്മിറ്റി ശേഖരിച്ച അരിയും മറ്റ് അവശ്യസാധനങ്ങളും സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചു. 
 മഹിളാ അസോസിയേഷൻ കോയമ്പത്തൂർ ജില്ലാ സെക്രട്ടറി  രാധികയുടെയും സ‌്റ്റേറ്റ് കമ്മിറ്റിയംഗം  അമൃതയുടേയും നേതൃത്വത്തിലാണ്‌ ഭക്ഷ്യവസ്‌തുക്കൾ എത്തിച്ചത്‌.  സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഏറ്റുവാങ്ങി. 
ചെന്നൈ
കേരളത്തിലെ പ്രളയക്കെടുതി അനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മദിരാശി കേരളസമാജം സമാഹരിച്ച 4,02,070രൂപ നൽകി. 
കൂടാതെ മൂന്ന് ലോഡ് സാധനങ്ങൾ ഇതിനകം കേരളത്തിലെത്തിച്ചു. 
ഗിണ്ടിയിൽ നിന്ന് ദിവാകരനും സത്യപാലനും ചേർന്ന് അയച്ചു തന്ന അരി, സാനിറ്ററി പാഡ്, പുതിയ തുണികൾ എന്നിവ അടങ്ങിയ  ഒരു ലോഡ് സാധനങ്ങൾ  ഉടൻ അയക്കുമെന്ന് പ്രസിഡന്റ്  പി  കെ എൻ പണിക്കർ, ജനറൽ സെക്രട്ടറി പി കെ ബാലകൃഷ്ണൻ എന്നിവർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top