30 July Friday
മാലിന്യം നീക്കാതെ പാലക്കാട് ന​ഗരസഭ

ഇന്ന് 100 കേന്ദ്രങ്ങളിൽ 
സിപിഐ എം പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021
പാലക്കാട്‌
മഴക്കാലപൂർവ ശുചീകരണം കൃത്യമായി നടപ്പാക്കാത്ത പാലക്കാട്‌ നഗരസഭയ്ക്കെതിരെ ചൊവ്വാഴ്ച 100 കേന്ദ്രങ്ങളിൽ സിപിഐ എം സമരം നടത്തും. രാവിലെ പത്തിന് കോവിഡ് മാനദണ്ഡം പാലിച്ചാണ് സമരം. മുനിസിപ്പാലിറ്റിക്കുമുന്നിൽ കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ പ്രതിഷേധം ഉദ്ഘാടനം ചെയ്യും. 
യാക്കര ചുങ്കത്ത് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, വലിയങ്ങാടിയിൽ ജില്ലാ കമ്മിറ്റിയംഗം കെ കെ ദിവാകരൻ, ഏരിയ സെക്രട്ടറി കെ വിജയൻ ഒലവക്കോട്ടിലും പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top