പാലക്കാട്
കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെഎസ്കെടിയു) സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് അരലക്ഷം പേർ പങ്കെടുക്കുന്ന റാലി ഞായറാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് ബി രാഘവൻ നഗറിൽ (ചെറിയ കോട്ടമൈതാനം) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ല കേന്ദ്രീകരിച്ചുള്ള റാലിയാണ് നിശ്ചയിച്ചിരിക്കുന്നത്. മഴ കാരണം ചെറിയ കോട്ടമൈതാനിയിലേക്ക് റാലി മാറ്റിയിട്ടുണ്ട്.
പൊതുസമ്മേളനത്തിന് മുന്നോടിയായി രണ്ടായിരം തൊഴിൽ സേന അംഗങ്ങളും 2,500 വളണ്ടിയർമാരും പങ്കെടുക്കുന്ന പ്രകടനം വൈകിട്ട് നാലിന് വിക്ടോറിയ കോളേജ് പരിസരത്തുനിന്നാരംഭിക്കും സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം 18 നാണ് ആരംഭിച്ചത് 20 വരെ നീണ്ടുനിന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..