25 June Saturday

രക്തസാക്ഷി സ്‌മരണയിൽ കെഎസ്‌കെടിയു 
സമ്മേളനം ഇന്ന്‌ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ദീപാലംകൃതമായ കോട്ടമൈതാനം

 പാലക്കാട്‌

കർഷകത്തൊഴിലാളികൾക്കായി ജീവൻ നൽകിയ ഏഴ്‌ അനശ്വര രക്തസാക്ഷികളുടെ സ്‌മരണകൾ ഇരമ്പുന്ന കോട്ടമൈതാനത്ത്‌ ഞായറാഴ്‌ച കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം സമാപിക്കും. ജില്ലയിലെ ആദ്യ രക്തസാക്ഷി അരണ്ടപ്പള്ളം ആറുവിനും മറ്റ്‌ ആറ്‌ രക്തസാക്ഷികൾക്കുമായി ഒരുക്കിയ ഏഴ്‌ സ്തൂപങ്ങൾ ഇവരുടെ പോരാട്ടകഥ പറയുന്നു.
അരണ്ടപ്പള്ളം ആറു, ഞാങ്ങാട്ടിരി അയ്യപ്പൻ, വിളയൂർ സെയ്താലിക്കുട്ടി, കോങ്ങാട്‌ വീമ്പൻ, കണ്ണമ്പ്ര മണിയൻ, കുട്ടിച്ചന്ദ്രൻ, കൃഷ്ണനുണ്ണി കുറുപ്പ്‌ എന്നിവരുടെ സ്‌തൂപങ്ങളാണ്‌ കെഎസ്‌കെടിയു പൊതുസമ്മേളനവേദിയായ കോട്ടമൈതാനത്തിനുമുന്നിൽ സ്ഥാപിച്ചത്‌. പ്രതിനിധി സമ്മേളന നഗരയിലേക്കുള്ള ദീപശിഖ അനശ്വര രക്തസാക്ഷികളുടെ സ്‌മൃതികുടീരങ്ങളിൽനിന്നാണ്‌ ആരംഭിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top