17 June Monday

ആർഎസ‌്എസ‌് ഭീകരതയ‌്ക്കെതിരെ എസ‌്എഫ‌്ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019

എസ‌്എഫ‌്ഐ നെയ്യാറ്റിൻകര ഏരിയ കമ്മിറ്റിയംഗം അഖിലിനെ ആർഎസ‌്എസ‌് ക്രിമിനലുകൾ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച‌് എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി പാലക്കാട്‌ നഗരത്തിൽ നടത്തിയ പ്രകടനം

പാലക്കാട‌്
എസ‌്എഫ‌്ഐ നെയ്യാറ്റിൻകര ഏരിയ കമ്മിറ്റിയംഗം അഖിലിനെ ആർഎസ‌്എസ‌് ക്രിമിനലുകൾ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച‌് എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി പ്രകടനം നടത്തി. 
വിക്ടോറിയ കോളേജ‌് പരിസരത്ത‌ുനിന്നാരംഭിച്ച‌് സ‌്റ്റേഡിയം ബസ‌് സ‌്റ്റാൻഡിൽ സമാപിച്ചു. ജില്ലാ സെക്രട്ടറി പി ദിനനാഥ‌് ഉദ‌്ഘാടനം ചെയ‌്തു. ജില്ലാ വൈസ‌് പ്രസിഡന്റ‌് എൻ ദയ അധ്യക്ഷയായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ വിവേക‌്, അഭിശാന്ത‌് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ‌് കെ എ പ്രയാൺ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം വിപിൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top