25 May Monday

പൊതുനിരത്തുകൾ അണുവിമുക്തമാക്കി യുവാക്കൾ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
ഒറ്റപ്പാലം 
പത്തിരിപ്പാലയിലും പരിസര പ്രദേശങ്ങളിലെയും പൊതുനിരത്തുകൾ ഡിവൈഎഫ്ഐ പേരൂർ മേഖല കമ്മിറ്റി അണുവിമുക്തമാക്കി. ബ്ലിച്ചിങ് പൗഡർ കലക്കി വാഹനം ഉപയോഗിച്ച് തളിച്ചാണ് അണുവിമുക്തമാക്കിയത്. പത്തിരിപ്പാല ടൗൺ, നഗരിപ്പുറം, പത്തിരിപ്പാല ഗവ. കോളേജ്, ചന്ദനപ്പുറം ബിവറേജ് പരിസരം തുടങ്ങിയ  പ്രദേശങ്ങളാണ് യുവാക്കൾ ശുചീകരിച്ചത്‌. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം എ ആർ രജീഷ്, മേഖല സെക്രട്ടറി കെ വിജിൻദാസ്, സി ഐ സുധീർ, കെ രാഹുൽ എന്നിവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top