29 May Friday

തൈതലിന്റെ നാഥന്‌ വള്ളുവനാടിന്റെ വിട

എം സനോജ്‌Updated: Sunday Mar 22, 2020
 
ഒറ്റപ്പാലം
പ്രകൃതിയോടിണങ്ങി ജീവിക്കാൻ ജൈവസ്വപ്‌നങ്ങളുമായി നിളാതീരത്തേക്ക്‌ ചേക്കേറിയ മോഹൻ ചവറയ്‌ക്ക്‌ വള്ളുവനാടിന്റെ വിട. കൊല്ലം ചവറ സ്വദേശിയായ മോഹൻ ചവറ 2016 ലാണ് വള്ളുവനാട്ടിലെ മാന്നന്നൂർ എന്ന ജൈവഗ്രാമത്തിലെത്തുന്നത്‌. തീർത്തും ജൈവകികമായ ജീവിതം ആരംഭിച്ച അദ്ദേഹം. പിന്നീട്‌ ജൈവഗ്രാമത്തിന്റെ നാഥനായി. കാർത്യായനിയമ്പലത്തിനു സമീപം ഭാരതപ്പുഴയോരത്ത്‌ രണ്ടേക്കറിൽ ജൈവിക ജീവിതത്തിന്റെ മാതൃക തീർത്ത അദ്ദേഹം തൈതൽ  എന്ന പേരിൽ ഒരു ഗ്രാമവും അതിൽ പതിനാല് വീടുകളും നിർമിച്ചു.  
കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള 13 പേരും ഒപ്പമുണ്ടായി. മണ്ണും മുളയും കുമ്മായവും ഓടും ഉപയോഗിച്ചാണ് പ്രകൃതിയോടിണങ്ങിയ ആദ്യ വീട്‌ 2017 ൽ മോഹൻ നിർമിച്ചു. തറയും മേൽക്കൂരയും പണിയാൻ മാത്രമാണ് സഹായം തേടിയത്. ചുമരടക്കം ബാക്കി പണികൾ ചെയ്തത് മോഹനനും ഭാര്യ രുഗ്മിണിയും മക്കളായ സൂര്യ, ശ്രേയ എന്നിവരാണ്‌.  ജൈവ ഭക്ഷണം ഉപയോഗിച്ചിരുന്ന അദ്ദേഹത്തിന്‌ കൃഷിയില്ലാതെ മറ്റൊരു ജീവിതമില്ലായിരുന്നു. ആട്, പശു, പട്ടി, പക്ഷികൾ എല്ലാം വളർത്തിയിരുന്നു. 
ശിൽപ്പികൂടിയായ മോഹൻ അതുവഴി വരുമാനവും കണ്ടെത്തി. ഒരു കുടുംബം കൂടി പിന്നീട്  തൈതൽ ഗ്രാമത്തിലേക്ക് താമസമാക്കി. ബദൽ ജീവിതരീതിക്കും വിദ്യാഭ്യാസ നയത്തിനും വേണ്ടി പ്രവൃത്തിച്ച മോഹൻ മക്കളെ വീട്ടിലിരുത്തി വിദ്യാഭ്യാസം നൽകി. അടുത്തിടെയാണ് വൃക്ക സംബന്ധമായ അസുഖം പിടിപ്പെട്ടത്. ഭാര്യ രുഗ്മിണി വൃക്കകൊടുക്കാൻ തയ്യാറായെങ്കിലും അവരുടെ ഉയർന്ന രക്തസമ്മർദം ഓപ്പറേഷന് തടസ്സമായി. 
ബദൽ മാർഗങ്ങൾ ആലോചിച്ചെങ്കിലും ഫലപ്രദമായില്ല. ഡയാലിസിസ് ചെയ്ത് ജീവൻ നിലനിർത്തുകയായിരുന്നു. കഴിഞ്ഞാഴ്ചയാണ് രോഗം മൂർച്ഛിച്ചത്. ഒറ്റപ്പാലം താലൂക്ക്ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച് പകൽ 11.30 ഓടെ മരിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
പ്രധാന വാർത്തകൾ
 Top