25 May Monday

പ്രതിരോധ പ്രവർത്തനങ്ങളുമായി പരുതൂർ പഞ്ചായത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
പട്ടാമ്പി
കോവിഡ്–-19 പ്രതിരോധ പ്രവർത്തനങ്ങളുമായി പരുതൂർ പഞ്ചായത്ത്. പഞ്ചായത്തിൽ വാർഡ് അടിസ്ഥാനത്തിൽ സാനിറ്റേഷൻ കമ്മിറ്റി രൂപീകരിക്കാൻ ഭരണസമിതി യോഗം തീരുമാനിച്ചു. ആശാവർക്കർമാർ, ടിപിഎച്ച്എൽ, അങ്കണവാടി ജീവനക്കാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ കമ്മിറ്റിയിലുണ്ടാകും. 
പഞ്ചായത്തിലെ കിടപ്പുരോഗികളുടെ എണ്ണം, 50 വയസിന് മുകളിലുള്ളവരുടെ എണ്ണം, 10 വയസിന്‌ താഴെയുള്ള കുട്ടികളുടെ എണ്ണം, പഞ്ചായത്തിലെ അമ്പലം,  പള്ളി, മദ്രസ മറ്റു സ്ഥാപനങ്ങൾ, ഒഴിഞ്ഞു കിടക്കുന്ന വീടുകൾ, യൂത്ത് ക്ബുകൾ, പ്രൈവറ്റ് ഡോക്ടർമാർ, വിമുക്തഭടന്മാർ, ഓഡിറ്റോറിയം തുടങ്ങിയവയുടെ വിവരങ്ങൾ കമ്മിറ്റി ശേഖരിക്കും. 
വിമുക്തഭടന്മാരെ ഉപയോഗപ്പെടുത്തി അതിഥി തൊഴിലാളികൾക്ക് വാർഡുകൾ കേന്ദ്രീകരിച്ച് ശുചിത്വ ബോധവൽക്കരണ ക്ലാസുകൾ നൽകും.  പൊതുനിരത്തുകളിലും വീടുകളിലും മറ്റു ആളുകൾ കൂടുന്ന എല്ലാ കേന്ദ്രങ്ങളിലും ശുചിത്വം പാലിക്കാൻ ഉള്ള നടപടികൾ വേഗത്തിലാക്കും. 
ഇതിന്റെ ഭാഗമായി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ വാർഡുകളിലെ ബാർബർ ഷോപ്പുകൾ, ഓട്ടോ സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ ബോധവൽക്കരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി ശാന്തകുമാരി അറിയിച്ചു.
പ്രധാന വാർത്തകൾ
 Top