25 May Monday

പൊതിച്ചോറുമായി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
പാലക്കാട് 
നഗരം അടഞ്ഞുകിടന്നപ്പോൾ വിശന്നുവലഞ്ഞവർക്ക്‌ മുന്നിൽ പൊതിച്ചോറുമായി പൊലീസ്‌. വഴിയോരങ്ങളിൽ കഴിയുന്നവർക്കാണ്‌ പൊലീസ്‌ വക ഭക്ഷണപ്പൊതി നൽകിയത്‌. 
പട്രോളിങ്ങിനിടെയാണ് വഴിയോരങ്ങളിൽ വിശന്നുവലഞ്ഞ്‌ കിടക്കുന്നവരുടെ ദൃശ്യം കൺട്രോൾ റൂമിലെ സിപിഒമാരായ ഗിരീഷിന്റെയും സായൂജിന്റെയും ശ്രദ്ധയിൽപ്പെട്ടത്. രാവിലെ മുതൽ ഒന്നും കഴിച്ചില്ലെന്ന് അറിഞ്ഞപ്പോൾ കൺട്രോൾ റൂമിലെത്തി എഎസ്ഐ പി മണികണ്ഠനോട് കാര്യം പറഞ്ഞു. ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ ക്യാന്റീനിൽ പൊലീസുകാർക്കായി തയ്യാറാക്കിയ ഭക്ഷണത്തിന്റെ ഒരു പങ്ക് ഇവർക്കായി പൊതികളിലാക്കി. അതത് പ്രദേശങ്ങളിലെത്തി പൊതിച്ചോറുകൾ കൈമാറുകയും ചെയ്‌തു. ഹോട്ടലുകൾ അടഞ്ഞുകിടന്നതിനാൽ കൈയിൽ പണമുണ്ടായിട്ടും ഭക്ഷണം കഴിക്കാൻ കഴിയാതെ നിരവധിപേരാണ് വലഞ്ഞത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top