25 May Monday

ഇന്ന് ഗാര്‍ഹിക ശുചീകരണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
പാലക്കാട്‌
ജനതാകർഫ്യൂ ദിനമായ ഞായറാഴ്‌ച ഗാർഹിക ശുചീകരണ ദിനമായി ആചരിക്കും. സംസ്ഥാന സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ, ബഹുജന സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിലായിരിക്കും പരിപാടി. വ്യക്തിശുചിത്വത്തോടൊപ്പം താമസിക്കുന്ന സ്ഥലം, വീട് എന്നിവ ശുചീകരിക്കുന്നതും പ്രധാനമാണ്. രോഗപ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിക്കേണ്ട പ്രധാന ഘടകമായ ശുചിത്വം, രോഗാണുക്കളുടെ സംക്രമണം കുറയ്ക്കാൻ ശാരീരിക അകലം പാലിക്കുക എന്നിവ എല്ലാവരും പാലിക്കണം. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ മൂന്നാംഘട്ടത്തിൽ സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളും ഗാർഹിക ശുചീകരണ ദിനമായി ആചരിക്കണം. 
ശ്രദ്ധിക്കൂ
▶ വീടിന്റെ പരിസരങ്ങളിലുമുള്ള അജൈവ -മാലിന്യം ചാക്ക്, സഞ്ചി എന്നിവയിൽ തരംതരിച്ച് പ്രത്യേകം സൂക്ഷിക്കുക.  മഴപെയ്താലും വെള്ളം കയറാത്ത വിധത്തിലാണ് സൂക്ഷിക്കേണ്ടത്. 
▶ പാഴ്‌വസ്തുക്കൾ വീടിന്റെ പലഭാഗങ്ങളിലായി കൂട്ടിവച്ചിട്ടുണ്ടെങ്കിൽ തരംതിരിച്ച് പുനരുപയോഗത്തിനായി മാറ്റിവയ്‌ക്കണം.
▶ രണ്ട്‌  മുറി, ശുചിമുറികൾ, വീട്ടിലെ മറ്റ് ഇടങ്ങൾ കഴുകി തുടയ്‌ക്കുക.
▶ വീടിന്റെ പരിസരത്ത് കണ്ടെത്താവുന്ന അപകടകരമായ വസ്തുക്കൾ (ട്യൂബ് ലൈറ്റ്, എൽഇഡി ബൾബ്, ഉപയോഗശേഷമുള്ള മരുന്ന് കുപ്പികൾ, മരുന്നുകൾ) ഇവ പുറത്തേക്ക് കളയാതെ പ്രത്യേകം സൂക്ഷിക്കണം. 
▶ കമ്പോസ്റ്റ് പിറ്റ്‌ ഇല്ലാത്ത എല്ലാ വീടുകളിലും കമ്പോസ്റ്റ് പിറ്റ് സജ്ജമാക്കി ജൈവ വസ്തുക്കൾ കൃത്യമായി സംസ്‌കരിക്കണം.
▶ വീട്ടിലെ മുഴുവൻ അംഗങ്ങളും കൈ കഴുകേണ്ടതിന്റെ (20 സെക്കൻഡ്‌ സോപ്പ് ഉപയോഗിച്ച് കഴുക്കുക) രീതി കൃത്യമായി പാലിക്കണം.
▶ വീട്ടിലെ ശുചീകരണ പ്രവർത്തനം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും കൈകഴുക്കൽ രീതി എല്ലാവരും സ്വീകരിക്കണം.
ഞായറാഴ്‌ച ഗാർഹിക ശുചീകരണ ദിനത്തിൽ ശാരീരികവും മാനസികവും കുടുംബപരവുമായി രോഗപ്രതിരോധത്തിനുള്ള തയ്യാറെടുപ്പ്ദിനമായി മാറ്റി വ്യക്തിശുചിത്വം-ഗാർഹികശുചിത്വത്തിലൂടെ രോഗപ്രതിരോധത്തിനുള്ള ശക്തമായ പടയൊരുക്കം തുടരാം.
പ്രധാന വാർത്തകൾ
 Top