27 May Wednesday
കോയമ്പത്തൂർ, പൊള്ളാച്ചി ഭാഗങ്ങളിലേക്കാണ്‌ പാലക്കാട്ടുനിന്ന്‌ കെ എസ്‌ആർടിസി കൂടുതൽ സർവീസ്‌ നടത്തുന്നത്‌

കെഎസ്‌ആർടിസി 31 വരെ തമിഴ്‌നാട്ടിലേക്ക്‌ സർവീസ്‌ നടത്തില്ല

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
പാലക്കാട്‌
തമിഴനാട്ടിലേക്ക്‌ വാഹനങ്ങൾ പ്രവേശിക്കുന്നതിൽ നിയന്ത്രണം കർശനമാക്കിയതിനാൽ 31 വരെ തമിഴ്‌നാട്ടിലേക്കുള്ള എല്ലാ സർവീസുകളും കെഎസ്‌ആർടിസി നിർത്തിവച്ചു. 
ജനതാ കർഫ്യൂവിന്റെ ഭാഗമായി ഞായറാഴ്‌ചത്തെ മുഴുവൻ സർവീസും കെഎസ്‌ആർടിസി നിർത്തിവച്ചു. 
മൂന്ന്‌ ദിവസമായി തമിഴനാട്‌ ട്രാൻസ്‌പോർട്‌ കോർപറേഷൻ ബസുകളും കേരളത്തിലേക്കുള്ള എല്ലാ സർവീസും നിർത്തിയിരുന്നു. 
കോയമ്പത്തൂർ, പൊള്ളാച്ചി ഭാഗങ്ങളിലേക്കാണ്‌ പാലക്കാട്ടുനിന്ന്‌ കെഎസ്‌ആർടിസി കൂടുതൽ സർവീസ്‌ നടത്തുന്നത്‌. കോയമ്പത്തൂർക്ക്‌ മാത്രം 21 ബസുകൾ സർവീസ്‌ നടത്തുന്നു. 
ഇത്‌ പൂർണമായും നിർത്തി. കേരളത്തിലെ മറ്റ്‌ സർവീസുകൾ പകുതിയാക്കിയും കുറച്ചു. യാത്രക്കാർ കുറവായതിനാൽ ഷെഡ്യൂൾ അനുസരിച്ചല്ല സർവീസ്‌. 
31 വരെ ഈ ക്രമീകരണം തുടരുമെന്ന്‌ ട്രാൻസ്‌പോർട്ട്‌ ഓഫീസർ ടി എ ഉബൈദ്‌ പറഞ്ഞു. തൃശൂർ, കോയമ്പത്തൂർ ഭാഗത്തേക്കും സർവീസ്‌ 50 ശതമാനമാക്കി കുറച്ചു.
പ്രധാന വാർത്തകൾ
 Top