20 June Thursday
കൊട്ടിൽപ്പാറ ക്ഷീരസഹകരണ സംഘം, കഞ്ചിക്കോട് ഗവ. എൽപി സ്‌കൂൾ കെട്ടിടം , കഞ്ചിക്കോട് ഹൈസ്‌കൂളിലെ സ‌്റ്റുഡന്റ‌്സ‌് പൊലീസ‌് കേഡറ്റ‌് യൂണിറ്റ‌് , പുളിയൻപുള്ളി പുതുപ്പരിയാരം കെട്ടിടം, മുണ്ടൂർ- കൂട്ടുപാത–- കീഴ്പ്പാടം റോഡ് എന്നിവ ഉദ്‌ഘാടനം ചെയ്‌തു

വികസന വഴിയിൽ മലമ്പുഴ മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019

കഞ്ചിക്കോട‌് എച്ച്‌എസ്‌ എസിലെ എസ്‌പിസി യൂണിറ്റ്‌ ഉദ്‌ഘാടനത്തിനെത്തിയ വി എസ‌് അച്യുതാനന്ദൻ കുട്ടികളെ അഭിവാദ്യം ചെയ്യുന്നു

പാലക്കാട‌്

ഭരണപരിഷ‌്കാര കമീഷൻ ചെയർമാൻ വി എസ‌് അച്യുതാനന്ദൻ മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ ഉദ‌്ഘാടനം ചെയ‌്തു.  ഓരോ പ്രദേശത്തെയും ജനങ്ങളുടെ സ‌്നേഹവും ആവേശവും ഉൾക്കൊണ്ട‌് വിശ്രമമില്ലാതെ വി എസ‌് യാത്ര ചെയ‌്തു. 
എലപ്പുള്ളി പഞ്ചായത്തിലെ കൊട്ടിൽപ്പാറ ക്ഷീരസഹകരണ സംഘം കെട്ടിടോദ്ഘാടനമായിരുന്നൂ ആദ്യപരിപാടി. തുടർന്ന‌് കഞ്ചിക്കോട് ഗവ. എൽപി സ്‌കൂൾ കെട്ടിടോദ്ഘാടനം, കഞ്ചിക്കോട് ഹൈസ്‌കൂളിലെ സ‌്റ്റുഡന്റ‌്സ‌് പൊലീസ‌് കേഡറ്റ‌് യൂണിറ്റ‌് ഉദ‌്ഘാടനം.  വൈകിട്ട‌് പുളിയൻപുള്ളി പുതുപ്പരിയാരം കെട്ടിടോദ്ഘാടനവും മുണ്ടൂർ- കൂട്ടുപാത–- കീഴ്പ്പാടം റോഡ് ഉദ്ഘാടനവും വി എസ‌് നിർവഹിച്ചു.
മലമ്പുഴ മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ നടപ്പാക്കുന്നതായി വി എസ‌് പറഞ്ഞു. എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നതോടെ കാർഷിക, വിദ്യാഭ്യാസ മേഖലകളിൽ വൻ പുരോഗതിയുണ്ടായി. ഇതര സംസ്ഥാനങ്ങളിൽ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ ഇവിടെ പ്രളയ ദുരിതത്തിനിടയിലും കർഷക രക്ഷയ്ക്ക‌് ബദൽ സംവിധാനങ്ങളൊരുക്കുകയാണ‌് സർക്കാർ. 
പൊതുവിദ്യാഭ്യാസ രംഗത്ത‌് സമഗ്ര മാറ്റമുണ്ടാക്കാൻ എൽഡിഎഫ‌് സർക്കാർ ശ്രമിക്കുന്നു. 
മണ്ഡലത്തിന്റെ സമഗ്ര വികസനമാണ‌് ലക്ഷ്യമെന്ന‌് വി എസ‌് പറഞ്ഞു. 75 കോടിയുടെ മലമ്പുഴ കുടിവെള്ള പദ്ധതി, മലമ്പുഴ റിങ് റോഡ‌്, നടക്കാവ‌് മേൽപ്പാലം, സ‌്കൂളുകൾ ഹൈടെക്ക‌് ആക്കൽ, സ‌്കൂൾ കെട്ടിടങ്ങൾ, വാഹനങ്ങൾ, ഹൈമാസ‌്റ്റ‌് ലൈറ്റുകൾ, ഐടിഐയെ അന്താരാഷ‌്ട്ര നിലവാരത്തിലേക്ക‌് ഉയർത്തൽ തുടങ്ങി നിരവധി പദ്ധതികൾ നടപ്പാക്കുന്നു. കൊടുമ്പ‌് തൂക്കുപാലം, ചെല്ലൻകാവ‌് ഏരി പുനർനിർമാണം തുടങ്ങിയ പദ്ധതികൾക്ക്‌  ഉടൻ അനുമതി ലഭിക്കും. 
കഞ്ചിക്കോട‌് സ‌്കൂളിന‌് മൂന്നു കോടിയിലേറെ രൂപയുടെ വികസനത്തിന്‌ കിഫ‌്ബിയിൽ അംഗീകാരമായിട്ടുണ്ടെന്നും വി എസ‌് പറഞ്ഞു. മലബാർ സിമന്റ‌്‌സ‌് ലിമിറ്റഡ‌് ഡയറക്ടർ  എസ‌് സുഭാഷ‌് ചന്ദ്രബോസ‌്, സിപിഐ എം ജില്ലാകമ്മിറ്റിയംഗം എ പ്രഭാകരൻ എന്നിവർ വി എസിനൊപ്പം ഉണ്ടായി.
കൊട്ടിൽപ്പാറ ക്ഷീരോൽപ്പാദക സഹകരണ സംഘം കെട്ടിടം ഉദ‌്ഘാടനത്തിൽ സംഘം പ്രസിഡന്റ‌് സി ബിജു അധ്യക്ഷനായി. കെ വി വിജയദാസ‌് എംഎൽഎ ബോണസ‌് വിതരണം ചെയ്‌തു. ചിറ്റൂർ ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് എം വി ധന്യ കർഷകരെ ആദരിച്ചു. മികച്ച കർഷകനുള്ള സഹായ വിതരണം എലപ്പുള്ളി പഞ്ചായത്ത‌് പ്രസിഡന്റ‌് കെ തങ്കമണിയും ചിറ്റൂർ ഡിഇഒ ധർമനും നിർവഹിച്ചു. മിൽമ പി ആൻഡ‌് ഐ മാനേജർ സുരേഷ‌് ആനുകൂല്യങ്ങൾ വിതരണം ചെയ്‌തു. 
എലപ്പുള്ളി പഞ്ചായത്ത‌് പ്രസിഡന്റ‌് രാജകുമാരി, സർവീസ‌് സഹകരണ ബാങ്ക‌് പ്രസിഡന്റ എ ചൈതന്യകൃഷ‌്ണൻ എന്നിവർ സംസാരിച്ചു. സംഘം ഡയറക്ടർ കെ വിശ്വനാഥൻ സ്വാഗതവും സെക്രട്ടറി മഞ‌്ജുഷ നന്ദിയും പറഞ്ഞു.
കഞ്ചിക്കോട‌് സ‌്കൂൾ കെട്ടിട ഉദ‌്ഘാടനത്തിൽ പുതുശേരി പഞ്ചായത്ത‌് പ്രസിഡന്റ‌് കെ ഉണ്ണികൃഷ‌്ണൻ അധ്യക്ഷനായി. മലമ്പുഴ ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് കെ പി ഷൈജ മുഖ്യാതിഥിയായി. 
‘സ‌്പന്ദനം’ സുവനീർ ഹെഡ‌്മിസ‌്ട്രസ‌് പുഷ‌്പലതക്ക‌് നൽകി വി എസ‌് പ്രകാശനം ചെയ‌്തു. ജില്ലാ പഞ്ചായത്തംഗം നിതിൻ കണിച്ചേരി സംസാരിച്ചു.  ബ്ലോക്ക‌് പഞ്ചായത്ത‌് സ‌്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി സി ഉദയകുമാർ സ്വാഗതവും പഞ്ചായത്തംഗം എസ‌് പ്രിയ നന്ദിയും പറഞ്ഞു.
കഞ്ചിക്കോട് ഹൈസ്‌കൂളിലെ  സ‌്റ്റുഡന്റ‌്സ‌് പൊലീസ‌് കേഡറ്റ‌് യൂണിറ്റ‌് ഉദ‌്ഘാടനത്തിൽ ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് കെ പി ഷൈജ അധ്യക്ഷയായി. ഡിവൈഎസ‌്പി ജി ഡി വിജയകുമാർ സംസാരിച്ചു. 
പുതുശേരി പഞ്ചായത്ത‌് പ്രസിഡന്റ‌് കെ ഉണ്ണികൃഷ‌്ണൻ മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ‌് ശെൽവൻ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top