25 March Monday
എൻജിനിയറിങ്‌ വർക്ക്‌ഷോപ‌് കെട്ടിടോദ‌്ഘാടനം ഇന്ന‌്

ഒന്നാമതെത്താൻ പാലക്കാട്‌ പോളി

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019

മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുന്ന പാലക്കാട‌് പോളിടെക‌്നിക‌് കോളേജ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്ക്‌

പാലക്കാട‌്

പാലക്കാട‌് പോളിടെക‌്നിക‌്കോളേജ‌് കേരളത്തിന്റെ  അഭിമാനമാവുകയാണ‌്. ഭൂരിഭാഗവും  സാധാരണ കർഷകത്തൊഴിലാളികളുടേയും ഇടത്തരക്കാരുടേയും മക്കൾ പഠിക്കുന്ന സാങ്കേതിക മേഖലയിലെ പൊതുവിദ്യാലയം. 1980–- ലാണ്‌   ആരംഭിച്ചത്‌. 
ആഗോള സർട്ടിഫിക്കേഷന്റെ അടയാളമായ ‘വാഷിങ‌്ടൺ അക്കോർഡ‌്’ ൽ ഇടം നേടിയ പോളിടെക‌്നിക‌് കേരളത്തിൽ ദേശീയ അക്രഡിറ്റേഷന‌്  അപേക്ഷിച്ച ആദ്യ പോളിയെന്ന ബഹുമതിയും നേടി. 
ആറ‌് ബ്രാഞ്ചുകളിൽ രണ്ടായിരത്തോളം വിദ്യാർഥികളാണ‌്  പഠിക്കുന്നത‌്. റഗുലർ വിദ്യാർഥികൾ 1080 പേരും സായാഹ്‌ന കോഴ‌്സിൽ 700 പേരുമുണ്ട‌്. തൊഴിൽ വികസനം, സാമൂഹ്യ പോളിടെക‌്നിക‌് എന്നിവയിൽ ഇരുന്നൂറോളം പേരും. അധ്യാപക–- അനധ്യാപക ജീവനക്കാരായി 150 പേരുണ്ട‌്. വിജയശതമാനത്തിൽ സംസ്ഥാനത്ത‌് മൂന്നാംസ്ഥാനത്താണ‌് പാലക്കാട‌് പോളിടെക‌്നിക‌്.
 സിവിൽ എൻജിനിയറിങ‌്, മെക്കാനിക്കൽ എൻജിനിയറിങ‌്, ഇലക്ട്രിക‌് ആൻഡ‌് ഇലക്ട്രാണിക‌്സ‌്, കംപ്യൂട്ടർ ഹാർഡ‌് വെയറിയറിങ‌്, ഇൻസ‌്ട്രുമെന്റേഷൻ എന്നീ ബ്രാഞ്ചുകളിൽ സംസ്ഥാനത്ത‌് മൂന്നാം സ്ഥാനമാണ‌് വിജയശതമാനത്തിൽ പാലക്കാട‌് പോളി. 
കഴിഞ്ഞവർഷം മെക്കാനിക്കൽ ഒന്നാം സെമസ‌്റ്റർ പരീക്ഷയിൽ 83 ശതമാനം പേർ വിജയിച്ചു. സംസ്ഥാനത്ത‌് ഒന്നാംസ്ഥാനമാണ‌്. ആറുബ്രാഞ്ചുകളിൽ വിജയശതമാനം 70 ആണ‌്. നാല‌് വർഷം മുമ്പ‌് ആരംഭിച്ച ഇലക്ടോണിക‌് കോഴ‌്സ‌് ഇതിനകം ശ്രദ്ധ നേടി.   
എൽഡിഎഫ‌് സർക്കാർ  അധികാരത്തിൽ വന്നശേഷം 17 കോടി രൂപയാണ‌് പാലക്കാട‌് പോളിയുടെ വികസനത്തിന‌് അനുവദിച്ചത‌്. ഏഴ‌് കോടി രൂപ ചെലവിൽ അഡ‌്മിനിസ‌്ട്രേറ്റീവ‌് ബ്ലോക്ക‌്, സിവിൽഎൻജിനിയറിങ‌് വർക‌്ഷോപ്പ‌് കെട്ടിടം എന്നിവ പൂർത്തിയാക്കി.
 ശനിയാഴ‌്ച പകൽ 2.30 ന‌് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്യും. പുതിയ ലൈബ്രറി ആൻഡ‌് കോമൺ കമ്പ്യൂട്ടിങ‌് ഫെസിലിറ്റി കെട്ടിടം, ആറ‌് ക്ലാസ‌് മുറികൾ അടങ്ങുന്ന അക്കാദമിക‌് കെട്ടിടം എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിക്കും. 
 
പ്രധാന വാർത്തകൾ
 Top