29 January Saturday

കർഷക വിജയത്തിൽ ആഹ്ലാദം

വെബ് ഡെസ്‌ക്‌Updated: Sunday Nov 21, 2021
പാലക്കാട്
കർഷക സമരം വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ് വിളയൂരിലും പ്രസി‍ഡന്റ് കെ ബിനുമോൾ കണ്ണാടിയിലും ഉദ്‌ഘാടനം ചെയ്‌തു.
കെജിഒഎ ജില്ലാ കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി. ജില്ലാ സെന്ററിൽനിന്ന്‌ തുടങ്ങിയ പ്രകടനം സിവിൽ സ്‌റ്റേഷനിൽ സമാപിച്ചു. തുടർന്ന്‌ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് ഡോ. എം എ നാസർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ വൈസ് പ്രസിഡന്റ് സി രതീശൻ അധ്യക്ഷനായി. 
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഡോ.പി ശ്രീദേവി, പി സെയ്‌തലവി, എസ് നവനീത കൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ ആർ രാജേന്ദ്രൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എ ഉല്ലാസ്, ടി എസ്‌ ആശ ദീപ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top