22 February Saturday

കെജിഒഎ കലാമേളയിൽ മണ്ണാർക്കാട്‌ ചാമ്പ്യൻമാർ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

കെജിഒഎ ജില്ലാ കലോത്സവം കെ ബാബു എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌

കെജിഒഎ ജില്ലാ കലോത്സവത്തിൽ മണ്ണാർക്കാട്‌ ഏരിയ ഓവറോൾ ചാമ്പ്യൻമാരായി. കലോത്സവം കെ ബാബു എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ബി പ്രീതി അധ്യക്ഷയായി. 
സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. എം എ നാസർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഐ ഷാഹുൽഹമീദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ ആർ  രാജേന്ദ്രൻ നന്ദിയും പറഞ്ഞു. കെജിഒഎ അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നൂറിലധികം പേർ 22 മത്സരയിനങ്ങളിൽ പങ്കെടുത്തു. വിജയികൾക്ക്‌ കെ വി വിജയദാസ് എംഎൽഎ സമ്മാനം നൽകി. നവംബർ 9, 10 തീയതികളിലാണ്‌ സംസ്ഥാന കലോത്സവം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top