24 October Thursday
ജില്ലയിലെ 2 പോളിയിലും യൂണിയൻ നേടി

പോളിടെക്‌നിക്കിലും എസ്‌എഫ്‌ഐക്ക്‌ മിന്നുംജയം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019
പാലക്കാട്‌
പോളിടെക്‌നിക്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്‌എഫ്‌ഐക്ക്‌ ഉജ്വല വിജയം. 
തെരഞ്ഞെടുപ്പ്‌ നടന്ന രണ്ട്‌ പോളി ടെക്‌നിക്കിലും യൂണിയൻ എസ്‌എഫ്‌ഐ നേടി. പാലക്കാട്‌ പോളിയിൽ ഏഴിൽ ആറ്‌ സീറ്റിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ വിജയിച്ചു. ഷൊർണൂർ ഐപിടിയിൽ ഒമ്പതിൽ എട്ടും എസ്‌എഫ്‌ഐക്കാണ്‌. വിജയിച്ച എസ്‌എഫ്‌ഐ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. പാലക്കാട്‌ പോളിടെക്‌നിക്കിൽ ചെയർമാൻസീറ്റ്‌ അട്ടിമറിക്കാൻ കെഎസ്‌യുക്കാരുമായി പ്രിൻസിപ്പൽ ഒത്തുകളിച്ചെന്നും റീ കൗണ്ടിങ്‌ വേണമെന്നും ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ പ്രതിഷേധിച്ചു.
ഷൊർണൂർ ഐപിടിയിൽ വിജയിച്ച എസ്‌എഫ്‌ഐ സ്ഥാനാർഥികൾ: ടി വൈശാഖ് (ചെയർമാൻ), എസ് അർഷത്‌ (വൈസ് ചെയർമാൻ), പി ശ്രീലക്ഷ്മി(ലേഡി വൈസ് ചെയർപേഴ്സൺ), രഞ്ജിത്‌കുമാർ (ജനറൽ സെക്രട്ടറി), ആർ പി അജിത് (പിയുസി), എൻ വിനീത് (മാഗസിൻ എഡിറ്റർ), ഗോകുൽദാസ് (ആർട്സ് ക്ലബ്‌ സെക്രട്ടറി).
പാലക്കാട്‌ പോളിടെക്‌നിക്കിൽ വിജയിച്ച എസ്‌എഫ്‌ഐ സ്ഥാനാർഥികൾ: എ അൽ ഫയാസ്‌ (വൈസ്‌ ചെയർമാൻ), ആർ അശ്വനി(ലേഡി വൈസ്‌ ചെയർമാൻ)-, എ അബ്ദുൾ ഫാസിൽ(ജനറൽ സെക്രട്ടറി-), എൻ ബിനിൽ(പോളി യൂണിയൻ കൗൺസിലർ- ), 
സി അൻസാർ( ആർട്‌ സ്‌ ക്ലബ്ബ്‌ സെക്രട്ടറി-), പി എസ്‌ കിഷാൻ(മാഗസിൻ എഡിറ്റർ-).
പ്രധാന വാർത്തകൾ
 Top