22 October Tuesday

കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടി വാച്ചറുടെ വിരലറ്റു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

ആറങ്ങോട്ടുകുളമ്പിലിറങ്ങിയ കാട്ടാന

 പാലക്കാട്‌

ആറങ്ങോട്ടുകുളമ്പിൽ കാട്ടാനയെ തുരത്താൻ പടക്കം പൊട്ടിച്ച ഫോറസ്‌റ്റ്‌ വാച്ചർക്ക്‌ ഗുരുതര പരിക്ക്‌. പടക്കം കൈയിലിരുന്ന്‌ പൊട്ടി മൂന്ന്‌ കൈവിരലുകൾ അറ്റു. ആരക്കോട്‌ സ്വദേശിയും കൊട്ടേക്കാട്‌ സെഷൻ ജീവനക്കാരനുമായ എസ്‌ ശശി (45) ക്കാണ്‌ ഗുരുതര പരിക്കേറ്റത്‌. വലതുകൈയിലെ മൂന്ന്‌ വിരലുകൾ സംഭവസ്ഥലത്ത്‌ തന്നെ അറ്റുപോയി. ചൊവ്വാഴ്‌ച പകൽ 12 നാണ്‌ സംഭവം.
 കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക്‌ കയറ്റിവിടാൻ എത്തിയ ഫോറസ്‌റ്റ്‌ സംഘത്തിലെ അംഗമാണ്‌ ശശി. റെയിൽവേ ട്രാക്കിൽ കൊമ്പൻ നിലയുറപ്പിച്ചതോടെ ട്രെയിൻ എത്തി. ഇതോടെ ആനയെ ട്രെയിനിന്റെ മുന്നിൽ നിന്നു ട്രാക്കിന്റെ അരികിലേക്ക്‌ മാറ്റാനായി ശ്രമം. ഫോറസ്റ്റ്‌ സംഘത്തിന്‌ നേരെ ആന എത്തിയതോടെ വാച്ചറുടെ കൈയിലിരുന്ന പടക്കം  പൊട്ടുകയായിരുന്നു. ശശിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top