07 July Tuesday

കർഷകസംഘം പ്രതിഷേധം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

 

പാലക്കാട്‌
കോവിഡ്‌ പാക്കേജിൽ കാർഷിക മേഖലയ്‌ക്ക്‌ കാര്യമായ പരിഗണന നൽകാത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ‌ കേരള കർഷകസംഘം വ്യാഴാഴ്‌ച ‌കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. 
പാലക്കാട്‌  ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനു മുന്നിൽ പകൽ 11 ന്‌ കർഷകസംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ വി രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. കിഴക്കഞ്ചേരിയിൽ സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം സി കെ രാജേന്ദ്രൻ, എലപ്പുള്ളിയിൽ  സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ വി വിജയദാസ്‌ എംഎൽഎ, കുഴൽമന്ദത്ത്‌ സംസ്ഥാന കമ്മിറ്റിയംഗം എസ്‌ അബ്‌ദുൾ റഹ്മാൻ, ഒറ്റപ്പാലം‌ മണ്ണൂരിൽ സംസ്ഥാന കമ്മിറ്റിയംഗം ശോഭന രാജേന്ദ്ര പ്രസാദ്‌ എന്നിവർ ഉദ്‌ഘാടനം ചെയ്യും. ജില്ലയിൽ 135 കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടി നടത്തും.
 
പ്രധാന വാർത്തകൾ
 Top