30 May Saturday

പ്രളയ പുനർനിർമാണം പട്ടാമ്പിയിലെ 43 റോഡുകൾക്ക്‌ ഭരണാനുമതി

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

 

പട്ടാമ്പി
പട്ടാമ്പിയിൽ 43 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 5.61 കോടി ഭരണാനുമതി ലഭിച്ചതായി മുഹമ്മദ് മുഹസിൻ എംഎൽഎ വാർത്താ കുറുപ്പിൽ അറിയിച്ചു. പ്രളയത്തിൽ തകർന്ന റോഡുകൾ പുനർനിർമിക്കുന്ന മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ നിർമാണം.  
ഓങ്ങല്ലൂർ പഞ്ചായത്തിലെ കരിപ്പാട്ട് –-ചേരി-കുംഭാരൻ കട്ടി റോഡ്, വാടാനാംകുറുശി, എസ്ഐ സുരേഷ് പടി മുതൽ നമ്പാടം പേരോക്കര റോഡ് വാടാനാംകുറുശി, കണ്ണൻപാറ വളഞ്ചിറ രാമദാസപടി റോഡ് വാടാനാംകുറുശി, കരിമ്പുള്ളി കൂട്ടായിതെരുവ് - മരുതൂർ ആയുർവേദ ആശുപത്രി വഴി പൂവക്കോട് പെരുമ്പിലാവ്, മരുതൂർ - ആമയൂർ റോഡ്, ചൂരക്കോട് - വാടാനാംകുറുശി, കൊണ്ടൂർക്കര കളത്തിൽപ്പടി മുതൽ പാമ്പാടിപ്പാടം കൊള്ളിപറമ്പ് റോഡ്, കൊവിലിങ്ങൽ റോഡ്. 
പട്ടാസി മുനിസിപ്പാലിറ്റിയിലെ ലൗലി തെക്കുമുറി റോഡ് പട്ടാമ്പി മുനിസിപ്പാലിറ്റി, വള്ളൂർ സെന്റർ - കൊഴിക്കോട്ടിരി റോഡ് ശങ്കരമംഗലം, പട്ടാമ്പി - കിഴായൂർ റോഡ്, കൊപ്പം പഞ്ചായത്തിലെ ആമയൂർ ചെറു കോട് റോഡ്, എളുമ്പലങ്ങാട് കരിങ്ങനാട് പള്ളി മൂല റോഡ്, തൃത്തല കൊപ്പം - അയ്യപ്പക്ഷേത്രം റോഡ് ആമയൂർ, മണ്ണേങ്ങോട് - പ്രഭാപുരം റോഡ്, മേൽമുറി ഹെൽത്ത് സെന്റർ അത്തോളി റോഡ്, അൻസാർ നഗർ - മുത്തശ്ശിയാർ കാവ് (പറക്കാട്). മുതുതല പഞ്ചായത്തിലെ ആലിക്കമുക്ക് പൂളക്കുണ്ട് കൊടുമുണ്ട റോഡ് പെരുമുടിയൂർ, കൊടുമുണ്ട -കരുവാൻപടി റോഡ്, മണ്ണുതൊടി - കരയിൽ റോഡ്, മുതുതല തെക്കുമല ആണ്ടാത്ത് റോഡ്, കല്ലാറ്റുപടി -കരിങ്കറ പാടം റോഡ്, കൊഴിക്കോട്ടിരി- ഉരുളാംകുന്ന് റോഡ്. തിരുവേഗപ്പുറ പഞ്ചായത്തിലെ പുളിക്ക പണ്ടാരത്ത് റോഡ്, ചോലക്കൽ ഉരുള്ളാട്ടുപടി കോളനി റോഡ് നടുവട്ടം, മലമൽ റോഡ്, പത്തായപ്പുര - മിച്ചഭൂമി കൊളപ്ര തൊടി റോഡ്, ചിനവതിക്കാവ് ഹെൽത്ത് സെന്റർ റോഡ്, താഴത്തെതൊടി ചിനവതിക്കാവ് റോഡ്, നടുവട്ടം. വിളയൂർ പഞ്ചായത്തിലെ വെള്ളാടത്ത് റോഡ് വിളയൂർ, പടത്തിയാൽ കുപ്പൂത്ത്, പന്തീരാങ്കണ്ടം - പുലാശേരി റോഡ്, വിളയൂർ - ചുണ്ടമ്പറ്റ, അലിഫ് നഗർ റോഡ്, എടപ്പലം വടക്കേ തൊടി റോഡ് വിളയൂർ. വല്ലപ്പുഴ പഞ്ചായത്തിലെ കുറുവട്ടൂർ ഷൊർണൂർ റോഡ്, ചൂരക്കോട് പള്ളിപടി പന്നിയംകുന്ന് റോഡ്. 
കുലുക്കല്ലൂർ പഞ്ചായത്തിലെ കമ്പംതൊടി റോഡ് റീടാറിങ്‌, കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷൻ റോഡ് എന്നീ റോഡുകൾക്കാണ്‌ പുനരുദ്ധാരണത്തിനാണ് സർക്കാരിന്റെ ഭരണാനുമതി ലഭിച്ചത്.
പ്രധാന വാർത്തകൾ
 Top