30 May Saturday

ഇഎംഎസ്‌ ടൂറിസ്റ്റ്‌ ഹോം നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

ഇ എം എസ് ടൂറിസ്റ്റ് ഹോമിന്റെയും മിനി കോൺഫറൻസ് ഹാളിന്റെയും നിർമാണം അഗളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്‌മി ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

 

അഗളി 
ഒന്നരക്കോടി രൂപ ചെലവിൽ അഗളി പഞ്ചായത്ത് 2019–-2020 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർമിക്കുന്ന ഇഎംഎസ് ടൂറിസ്റ്റ് ഹോമിന്റെയും മിനി കോൺഫറൻസ് ഹാളിന്റെയും നിർമാണ ജോലികൾ തുടങ്ങി. 
അർബൻ ബാങ്കിന്റെ ധനസഹായത്തോടെയാണ് നിർമാണം നടത്തുന്നത്. നിർമാണ ജോലികളുടെ ഉദ്‌ഘാടനം അഗളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്‌മി ശ്രീകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി പി ബാബു അധ്യക്ഷനായി. 
ജില്ലാപഞ്ചായത്തംഗം സി രാധാകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ എ പരമേശ്വരൻ, മുഹമ്മദ് ജാക്കിർ, ശാന്ത വേണുഗോപാൽ, രേണുക മുരുകദാസ്, സജ്ന നവാസ്, ജെയ്സൺ ജെയിംസ്, പഞ്ചായത്ത് സെക്രട്ടറി ലജിത് എന്നിവർ സംസാരിച്ചു.
ഭരണ സമിതിയുടെ കാലാവധി കഴിയും മുമ്പ്‌ ടൂറിസ്റ്റ് നിർമാണം പൂർത്തിയാക്കുമെന്ന്‌ ശ്രീലക്ഷ്‌മി ശ്രീകുമാർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top