30 May Saturday

നിരീക്ഷണത്തില്‍ 3,864

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

കോവിഡ്‐19ന്റെ ഭീതിമൂലം കൂട്ടത്തോടെ നാട്ടിലേക്ക് തിരിക്കുകയാണ് അതിഥി തൊഴിലാളികള്‍. പാലക്കാട് ജങ്‌ഷന്‍ റെയിൽവേ സ്‌റ്റേഷനില്‍ നിന്നുള്ള ദൃശ്യം

 പാലക്കാട്‌

ജില്ലയിൽ കോവിഡ്‌–-19 രോ​ഗം സ്ഥിരീകരിച്ചിട്ടില്ല. നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണം വര്‍ധിച്ചു. 
ജില്ലയില്‍ 18 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 3864 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. രോ​ഗം വ്യാപിച്ച 12 രാജ്യങ്ങളില്‍ നിന്നെത്തിയവരെ മാത്രമാണ് വീടുകളില്‍ നിരീക്ഷണത്തില്‍ നിര്‍ത്തിയിരുന്നത്. എന്നാല്‍ രോ​ഗബാധയുള്ള 168 രാജ്യങ്ങളില്‍ നിന്ന് വരുന്നവരെയും നിര്‍ബന്ധിത കെയര്‍ ഹോമിലേക്ക് മാറ്റാൻ തീരുമാനമായി. ഇതോടെ നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. 
എട്ടുപേർ ജില്ലാ ആശുപത്രിയിലും ഏഴുപേർ ഒറ്റപ്പാലം താലൂക്ക്‌ ആശുപത്രിയിലും മൂന്നുപേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലുമാണ്‌ നിരീക്ഷണത്തിലുള്ളത്‌. 
വീടുകളില്‍ ഇതേവരെ 492 പേർ മാത്രമാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. സമൂഹവ്യാപന സാധ്യത നിലനിൽക്കെ ജാഗ്രതയുടെ ഭാഗമായാണ്‌ കൂടുതൽ പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയത്‌. ആരുടെയും ആരോഗ്യ നിലയിൽ ആശങ്ക വേണ്ടെന്ന് ഡിഎംഒ കെ പി റീത്ത അറിയിച്ചു.
യു കെയില്‍ നിന്നെത്തിയ പാലക്കാട്ടുകാരന് എറണാകുളത്ത്‌വെച്ചാണ്‌ രോ​ഗം സ്ഥിരീകരിച്ചത്‌. ഇയാള്‍ യുകെയില്‍ നിന്ന് വന്നശേഷം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ജില്ലയില്‍ പ്രവേശിച്ചിട്ടില്ലെന്നാണ് വിവരമെന്നും ആരോ​ഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top