27 May Wednesday

ജില്ലയിൽ 2 പേർക്ക്‌ സൂര്യാതപമേറ്റു

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

 

വടക്കഞ്ചേരി/കൊല്ലങ്കോട്‌
ജില്ലയിൽ രണ്ടുപേർക്ക്‌ സൂര്യാതപമേറ്റു. കണ്ണമ്പ്ര ചൂർക്കുന്ന് ചാമപ്പറമ്പ് വീട്ടിൽ ഹരിദാസ്‌ (50), കാക്കയൂർ വൃന്ദാവനം ബാൽരാജ്‌ എന്നിവർക്കാണ്‌ സൂര്യാതപമേറ്റത്‌. 
വടക്കഞ്ചേരിയിൽ പോയി വന്നതിനുശേഷം  വ്യാഴാഴ്ച പകൽ ഒന്നോടെയാണ്‌ ഹരിദാസിന്റെ പുറത്ത്‌ പൊള്ളലേറ്റതിന്റെ പാടുകൾ കണ്ടത്‌. 
കണ്ണമ്പ്ര പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയപ്പോൾ സൂര്യ‌ാതപമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. നിർമാണ തൊഴിലാളിയായ ബാൽരാജിന്റെ കഴുത്തിനു പിന്നിൽ വെള്ളിയാഴ്ച രാവിലെയാണ്‌ ചുവന്ന തടിപ്പ് കണ്ടത്‌. കൊടുവായൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചപ്പോൾ സൂര്യതാപമാണെന്ന് സ്ഥിരീകരിച്ചു.
പ്രധാന വാർത്തകൾ
 Top