27 May Wednesday

സിവിൽ സ്റ്റേഷനിൽ പരിശോധന തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
പാലക്കാട്‌
കോവിഡ്-–-19 രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിൽ എത്തുന്ന ജീവനക്കാരെയും പൊതുജനങ്ങളെയും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. 
നിലവിൽ സിവിൽ സ്‌റ്റേഷൻ പരിശോധന നടത്തിയ ആർക്കും തന്നെ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തിയിട്ടില്ല. കരുണ മെഡിക്കൽ കോളേജിലെ നേഴ്‌സിങ് വിദ്യാർഥികളാണ് പരിശോധന നടത്തുന്നത്. 
രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരിശോധന. സിവിൽ സ്റ്റേഷന് മുൻവശത്ത് തന്നെ കൈ കഴുകാനുള്ള താൽക്കാലിക സംവിധാനവുമുണ്ട്.
പ്രധാന വാർത്തകൾ
 Top