27 May Wednesday

കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ ‘ഉത്സവം 2020’

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

സംസ്ഥാന ടൂറിസം വകുപ്പ്‌ കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ സംഘടിപ്പിച്ച ഉത്സവം 2020 കെ വി വിജയദാസ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

മണ്ണാർക്കാട്
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ ‘ഉത്സവം -2020’ തുടങ്ങി. കെ വി വിജയദാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ പി മണികണ്ഠൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌
ഒ പി ഷെരീഫ്, കാരാകുറുശി പഞ്ചായത്ത് പ്രസിഡന്റ്‌ കെ മജീദ്, ജില്ലാ പഞ്ചായത്തംഗങ്ങളായ സി അച്യുതൻ, സീമ കോങ്ങശേരി,  
രമണി രാധാകൃഷ്ണൻ, ഒ അരുൺ, സി നുസ്രത്ത്, രുഗ്മിണി രാമചന്ദ്രൻ, പൊറ്റശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ജയപ്രകാശ് നെടുങ്ങാടി, കാർഷിക ഗ്രാമ വികസന ബാങ്ക് വൈസ് പ്രസിഡന്റ്‌ കെ എ വിശ്വനാഥൻ, കെ ലിലീപ്കുമാർ, കാപ്പിൽ സെയ്‌തലവി, ജോയി ജോസഫ്, ബാലൻ പൊറ്റശേരി എന്നിവർ സംസാരിച്ചു. 
കെ ജി അജീഷ് സ്വാഗതവും പി ഐ സുബൈർകുട്ടി നന്ദിയും പറഞ്ഞു. ഉത്സവം 28ന്‌ സമാപിക്കും.
പ്രധാന വാർത്തകൾ
 Top