20 November Wednesday

അധ്യാപികമാരുടെ പരാതി കൂടുന്നതായി വനിതാ കമീഷന്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

 

പാലക്കാട്‌
ജോലി സമയം കൂടുന്നതായി അധ്യാപികമാരുടെ പരാതി വർധിക്കുന്നതായി വനിതാ കമീഷൻ ചെയർപേഴ്‌സൺ എം സി ജോസഫൈൻ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമീഷൻ അദാലത്തിലാണ്‌ ഇക്കാര്യം പറഞ്ഞത്‌. ഇതു സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസറിൽനിന്ന്‌ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയർപേഴ്‌സൺ അറിയിച്ചു. പത്ത് അധ്യാപികമാരുള്ള സ്‌കൂളുകളിൽ ഇന്റേണൽ കംപ്ലയിന്റ്‌ കമ്മിറ്റി രൂപീകരിക്കണമെന്ന നിയമം പാലിക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കണം. ദേവസ്വം ബോർഡിനു കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രധാനാധ്യാപകനും ദേവസ്വം ബോർഡ് അംഗത്തിനുമെതിരെ അധ്യാപികമാരുടെ പരാതി ലഭിച്ചതിനെ തുടർന്നാണ്‌ നടപടി.
  വനിതാ കമീഷൻ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഇ എം രാധ എന്നിവരും പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top