പാലക്കാട്
മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന എന്നീ ന്യൂനപക്ഷ മതവിഭാഗം വിധവകൾ/വിവാഹബന്ധം വേർപെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകും. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനാണ് സഹായം. ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000രൂപ ലഭിക്കും. അപേക്ഷിക്കുന്നയാൾ കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. ബിപിഎൽ കുടുംബത്തിന് മുൻഗണന. അപേക്ഷകയ്‌ക്കോ അവരുടെ മക്കൾക്കോ ശാരീരിക–- മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക എന്നിവർക്കും മുൻഗണന. സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽനിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിനുമുമ്പ് 10 വർഷത്തിനുള്ളിൽ ഭവനനിർമാണത്തിന് സഹായം ലഭിച്ചയാളുകൾ എന്നിവർ അപേക്ഷിക്കേണ്ടതില്ല.
പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകളുമായി കലക്‌ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്‌ഷനിൽ നേരിട്ടോ ഡെപ്യൂട്ടി കലക്ടർ(ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്‌ഷൻ, കലക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽമുഖാന്തരം അയക്കാം. അപേക്ഷാഫോം www. minoritywelfare. Kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..