16 November Saturday
കിടപ്പുരോഗികളെ സന്ദർശിച്ചു

സഖാവിന്റെ സ്‌മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019
പാലക്കാട്‌
പി കൃഷ്‌ണപിള്ള ദിനം ജില്ലയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. പാലിയേറ്റീവ്‌ പ്രവർത്തനങ്ങളും അനുസ്‌മരണ പൊതുയോഗങ്ങളും സംഘടിപ്പിച്ചാണ്‌  സിപിഐ എം നേതൃത്വത്തിൽ സഖാവിന്റെ ഓർമപുതുക്കിയത്‌. പാർടി ഓഫീസുകൾ അലങ്കരിച്ചു. പതാക ഉയർത്തി.  സിപിഐ  എം നേതാക്കളും പ്രവർത്തകരും കിടപ്പുരോഗികളെ സന്ദർശിച്ചു. 
പലയിടത്തും രോഗികൾക്ക്‌ മരുന്നടങ്ങുന്ന കിറ്റ്‌ നൽകി.  സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസായ കുഞ്ഞിരാമൻ മാസ്‌റ്റർ സ്‌മാരകത്തിൽ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പതാക ഉയർത്തി. 
ദേശാഭിമാനി പാലക്കാട്‌ യൂണിറ്റിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്‌ണദാസ്‌,  കൃഷ്‌ണപിള്ളയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്‌തു.  അനുസ്‌മരണ പ്രഭാഷണവും നടത്തി. 
ദേശാഭിമാനി യൂണിറ്റ്‌ മാനേജർ ഐ പി ഷൈൻ അധ്യക്ഷനായി. ന്യൂസ്‌ എഡിറ്റർ എം സുരേന്ദ്രൻ സംസാരിച്ചു. ബ്യൂറോ ചീഫ്‌ വേണു കെ ആലത്തൂർ സ്വാഗതവും സി സതീഷ്‌ചന്ദ്രൻ നന്ദിയും പറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്റെ നേതൃത്വത്തിൽ കിഴക്കഞ്ചേരിയിലെ വിവിധ കിടപ്പുരോഗികളെ സന്ദർശിച്ചു. കെ ഡി പ്രസേനൻ എംഎൽഎ,സിപിഐ എം ഏരിയ കമ്മിറ്റിയംഗം എസ് രാധാകൃഷ്‌ണൻ, ലോക്കൽ സെക്രട്ടറി സി സുദേവൻ  എന്നിവരും ഒപ്പമുണ്ടായി. കിഴക്കഞ്ചേരിയിൽ കെ ബാലൻ, മുടപ്പല്ലൂരിൽ ടി എം ശശി എന്നിവർ സന്ദർശിച്ചു.
പ്രധാന വാർത്തകൾ
 Top