29 May Friday

കഞ്ചിക്കോട് ഒരാൾക്ക് സൂര്യാതപമേറ്റു

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
കഞ്ചിക്കോട് 
കഞ്ചിക്കോട് സത്രപ്പടിയിലുള്ള "ചൈത്രം' ഹോട്ടൽ ജീവനക്കാരനായ വേണുവിന്‌ (52) വ്യാഴാഴ്ച പകൽ കഴുത്തിന്റെ പിൻഭാഗത്ത്‌ സൂര്യാതപമേറ്റു. 
പകൽ 12.30ന്‌ സത്രപ്പടിയിൽനിന്നും കെടിസി ജങ്‌ഷൻ വരെ ബൈക്കിൽ പോയി മടങ്ങി വരുമ്പോഴാണ് സംഭവം. 
കഴുത്തിന്‌ പിറകിൽ നീറ്റൽ തോന്നിയ ഇദ്ദേഹം തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. അതിർത്തി മേഖലയായ കഞ്ചിക്കോട്, വാളയാർ പ്രദേശങ്ങളിൽ വേനൽച്ചൂട് വർധിക്കുകയാണ്. 
പകൽ 11 മുതൽ വൈകിട്ട്‌ നാല്‌ വരെയുള്ള സമയത്ത് പുറത്തിറങ്ങുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും കഞ്ചിക്കോട് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top