30 May Saturday

ചൂട്‌ 41ൽ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
പാലക്കാട്‌
സംസ്ഥാനത്ത്‌ ഉഷ്‌ണ തരംഗത്തിനുള്ള സാധ്യത പ്രഖ്യാപിച്ചിരിക്കെ രണ്ടാംദിവസവും ജില്ലയിൽ ഉയർന്ന ചൂട്‌ 41 ഡിഗ്രി സെൽഷ്യസാണ്‌. മുണ്ടൂർ ഐആർടിസിയിലെ മാപിനിയിലാണ്‌ ഉയർന്ന താപനില രേഖപ്പെടുത്തിയത്‌. 
കുറഞ്ഞ ചൂട്‌ 26 ഡിഗ്രി സെൽഷ്യസും ആർദ്രത 38 ശതമാനവുമാണ്‌. മലമ്പുഴ അണക്കെട്ട്‌ പരിധിയിലും പട്ടാമ്പി റീജണൽ അഗ്രികൾച്ചർ റിസർച്ച്‌ സ്‌റ്റേഷനിലും മുൻ ദിവസങ്ങളേക്കാൾ ഉയർന്ന താപനിലയാണുള്ളത്‌. 
മലമ്പുഴയിൽ കൂടിയത്‌ 38.8 ഡിഗ്രിയും കുറഞ്ഞത്‌ 25.6 ഡിഗ്രിയും ആർദ്രത 33 ശതമാനവുമാണ്‌. പട്ടാമ്പിയിലാവട്ടെ കൂടിയത്‌ 37.8 ഡിഗ്രിയും കുറഞ്ഞത്‌ 22.2 ഡിഗ്രിയും ആർദ്രത 46 ശതമാനവുമാണ്‌. കഞ്ചിക്കോട്‌ ഹോട്ടൽ ജീവനക്കാരന്‌ വ്യാഴാഴ്‌ച സൂര്യാതപമേറ്റു.
 
പ്രധാന വാർത്തകൾ
 Top