30 October Friday

18 ദിവസം 9,153 രോഗികൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020
പാലക്കാട്‌
ഒക്ടോബറിൽ ജില്ലയിൽ ഇതുവരെ കോവിഡ്‌ ബാധിതരായത്‌ 9,153 പേർ. രോഗമുക്തി നേടിയത്‌ 5,941 പേരും. ആകെ രോഗബാധിതരിൽ 5,911 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ സ്ഥിരീകരിച്ചത്‌. 2,998 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കൂടുതൽ പേർക്ക്‌ രോഗം സ്ഥിരീകരിച്ചത്‌ 17നാണ്,‌ 688. സമ്പർക്ക ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. കൂടുതൽ സമ്പർക്ക രോഗികളുണ്ടായത്‌ രണ്ടിനാണ്‌, 439 പേർ.  ഈ മാസം ഇതുവരെ എട്ടുദിവസം രോഗികളുടെ എണ്ണം 600 കടന്നു. 
സമ്പർക്കം പോലെതന്നെ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്നതും‌ ആശങ്കയുണ്ടാക്കുന്നു. 
7,192 പേർ ഇപ്പോൾ ജില്ലയിൽ ചികിത്സയിലുണ്ട്‌. വീട്ടിൽ സൗകര്യമില്ലാത്ത രോഗലക്ഷണമില്ലാത്ത കോവിഡ്‌ ബാധിതർക്കായി എട്ട്‌ ഡൊമിസിലറി കെയർ സെന്ററുകളുണ്ട്‌‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top