10 August Monday
വെള്ളിയാങ്കല്ല് പൈതൃക പാർക്ക്

നവീകരണത്തിന് തുക അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്ക്‌

കൂറ്റനാട്
തൃത്താല വെള്ളിയാങ്കല്ല് ടൂറിസം പദ്ധതിയുടെ ഭാഗമായ പൈതൃക പാർക്കിന്റെ നവീകരണപ്രവൃത്തിക്ക്‌ ടൂറിസംവകുപ്പ് ഫണ്ട്‌ അനുവദിച്ചു. കഴിഞ്ഞ പ്രളയത്തിൽ ഭാരതപ്പുഴയിൽനിന്ന്‌ വെള്ളിയാങ്കല്ല് പൈതൃക പാർക്കിലേക്ക് വെള്ളം കയറി വൻ നാശനഷ്ടമുണ്ടായിരുന്നു. 
നവീകരണ പ്രവൃത്തിക്ക്‌ ടൂറിസംവകുപ്പ് 42, 22,030 രൂപയാണ് അനുവദിച്ചത്. അടുത്തദിവസംതന്നെ പ്രവൃത്തി ആരംഭിച്ച്‌ ആറ്‌ മാസത്തിനകം പൂർത്തിയാക്കും. വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിഡ്ജിനു താഴെ പുഴയോരത്തെ തകർന്ന സംരക്ഷണഭിത്തിയുടെ പുനർനിർമാണത്തിനായി അനുവദിച്ച 1.96 കോടിയുടെ പ്രവൃത്തി ആരംഭിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top