08 December Thursday

പാലക്കാട് ഫിലിം ക്ലബ് 
ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022
പാലക്കാട് 
ഫിലിം ആർട്ടിസ്റ്റ് ആൻഡ് ടെക്‌നീഷ്യൻസ് വെൽഫെയർ ഓർഗനൈസേഷൻ (പാലക്കാട്‌ ഫിലിം ക്ലബ്) പ്രഥമ ജില്ലാ സമ്മേളനം പിന്നണി ഗായിക ബിന്ദു ഇരുളം ഉദ്ഘാടനം ചെയ്തു. പുത്തൂർ രവി അധ്യക്ഷനായി. ജനാർദനൻ പുതുശേരി, കെ വി വിൻസന്റ്, വി എസ് രമണി, ശശികുമാർ ചിറ്റഴി, മേതിൽ കോമളൻ കുട്ടി, ശോഭ പഞ്ചമം, അർച്ചന കൃഷ്ണ, കെ ആർ ഭാഗ്യരാജൻ, ഉദിത്ത് ശിവമയിൽ, എം ജി പ്രദീപ്കുമാർ, രവീന്ദ്രൻ പാലക്കാട്, എ ശെൽവരാജ്, സന്തോഷ് റാം, രാജേഷ് അടയ്‌ക്കാപുത്തൂർ, രതീഷ് കക്കോട്, പ്രമോദ് പള്ളിയിൽ, ഇ കെ ജലീൽ, നൗഷാദ് ആലവി എന്നിവർ സംസാരിച്ചു.
പാലക്കാട് ചലച്ചിത്ര മേഖലകളിൽ പ്രവർത്തിക്കുന്ന സംവിധായകർ, അഭിനേതാക്കൾ, ഛായാഗ്രഹകർ, മറ്റു സാങ്കേതിക പ്രവർത്തകർ എന്നിവരെ ഏകോപിപ്പിച്ച സംഘടനയാണ് പാലക്കാട് ഫിലിം ക്ലബ്.
ഭാരവാഹികൾ: രാജീവ് മേനോൻ (പ്രസി‍ഡന്റ്), വി എസ് രമണി, കെ വി വിൻസെന്റ്, ഗിരീഷ് പാലക്കാട് (വൈസ് പ്രസിഡന്റ്), രവി തൈക്കാട് (ജനറൽ സെക്രട്ടറി), ശോഭ പഞ്ചമം, രാജേഷ് അടയ്‌ക്കാപുത്തൂർ, ഹരി ഗോകുൽദാസ് (ജോ.സെക്രട്ടറി), എം ജി പ്രദീപ് കുമാർ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top