22 October Tuesday

ക്യാമ്പസിൽ ആക്രമണത്തിന‌് ഇരകളായത‌് എസ‌്എഫ‌്ഐ

എസ‌് സിരോഷUpdated: Friday Jul 19, 2019
പാലക്കാട‌്
തിരുവനന്തപുരം യൂണിവേഴ‌്സിറ്റി കോളേജിലുണ്ടായ സംഭവത്തിന്റെ പേരിൽ എസ‌്എഫ‌്ഐ പ്രവർത്തകരെ മുഴുവൻ അക്രമകാരികളായി ചിത്രീകരിക്കാനുള്ള ഉദ്യമത്തിൽ മുഴുകിയിരിക്കുകയാണ‌് വലതുപക്ഷ മാധ്യമങ്ങളും ഇടതു വിരുദ്ധരുമെല്ലാം. 
ക്യാമ്പസുകളിൽ സംഘടനാ പ്രവർത്തനം നടത്തിയതിന്റെ പേരിൽ രക്തം ചിന്തേണ്ടിവന്നതും ഏറ്റവും കൂടുതൽ പ്രവർത്തകരെ നഷ്ടപ്പെട്ടതും എസ‌്എഫ‌്ഐക്ക‌ാണെന്ന വസ്തുത മനഃപൂർവം വിസ്മരിച്ചുകൊണ്ടാണ‌ിത‌്. എതിരാളികളുടെ കത്തിമുനയെ അതിജീവിച്ചാണ‌് ജില്ലയിലും പുരോഗമന വിദ്യാർഥി പ്രസ്ഥാനം കെട്ടിപ്പടുത്തത‌്. ഗുണ്ടാ മർദനം ഏറ്റുവാങ്ങിയും എണ്ണിയാലൊടുങ്ങാത്ത കള്ളക്കേസുകളെ നേരിട്ടുമാണ‌് മുൻഗാമികൾ സംഘടനയെ വളർത്തിയത‌്.
നെന്മാറ എൻഎസ‌്എസ‌് കോളേജിലും വിക്ടോറിയയിലും പട്ടാമ്പി സംസ‌്കൃത കോളേജിലും ചിറ്റൂർ ഗവ. കോളേജിലും മണ്ണാർക്കാട‌് എംഇഎസിലും അടക്കം എസ‌്എഫ‌്ഐ പ്രവർത്തകർക്കുനേരെ കൊടിയ ആക്രമണങ്ങളാണുണ്ടായത‌്. നെന്മാറ എൻഎസ‌്‌എസ‌ിൽ എസ‌്എഫ‌്ഐക്ക‌് സംഘടനാ പ്രവർത്തനം നടത്താൻ സാധിക്കാത്ത സാഹചര്യമായിരുന്നു. 2014 ജൂലൈ 18ന‌് കോളേജിൽ നടന്ന കെഎസ‌്‌യു ഗുണ്ടാ വിളയാട്ടം ഇന്നും നടുക്കുന്ന ഓർമയാണ‌്. എസ‌്എഫ‌്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടി പി ബിനീഷ‌് നയിക്കുന്ന സംസ്ഥാന ജാഥ ജില്ലയിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള ക്യാമ്പയിനിടെ പെൺകുട്ടിയടക്കം എട്ടുപേരെ കെഎസ‌്‌യു ഗുണ്ടകൾ ക്ലാസിൽ കയറി തല്ലിയും വെട്ടിയും മാരകമായി പരിക്കേൽപ്പിച്ചു. 
കോളേജിലെ വിദ്യാർഥികളായിരുന്ന വരുൺ, അജിത്ത‌്, അനൂപ‌്, വിനീത‌്, ഗോകുൽ, അഭിജിത‌്, സിബിൻ, സൗമ്യ എന്നിവർക്ക‌് പരിക്കേറ്റു. അന്നത്തെ അക്രമത്തിന്റെ ഇനിയും ഉണങ്ങാത്ത വേദനയുമായാണ‌് ഇവർ ജീവിക്കുന്നത‌്. അജിത‌്, വരുൺ, അനൂപ‌് എന്നിവർക്ക‌് ഗുരുതര പരിക്കേറ്റിരുന്നു. 
അന്നത്തെ അക്രമത്തിൽ പരിക്കേറ്റ‌് നഷ്ടപ്പെട്ട കണ്ണിന്റെ കാഴ‌്ച ഇനിയും വീണ്ടുകിട്ടിയിട്ടില്ലെന്ന‌് വരുൺ പറയുന്നു. 
ഒരു കണ്ണിന‌് ഇപ്പോഴും കാഴ്ചക്കുറവുണ്ട‌്. ഇടതു കാലിന്റെ തുടയെല്ല‌് പൊട്ടി, ഷോൾഡർ ഇറങ്ങി. ഇതിന്റെയൊക്കെ പ്രശ‌്നങ്ങൾ ജീവിതത്തിൽ ഇപ്പോഴുമുണ്ട‌്. അന്ന‌് അടിയേറ്റ‌് അജിത്തിന്റെ ഒരു കാലും കൈയും ഒടിഞ്ഞു. അനൂപിന്റെയും കൈയൊടിഞ്ഞു. മറ്റുള്ളവർക്കൊക്കെ സാരമായി പരിക്കേറ്റു. പരിക്കേറ്റവരുമായിപ്പോയ ആംബുലൻസിനെ കോളേജിന‌് പുറത്ത‌് കോൺഗ്രസ‌് ഗുണ്ടകൾ തടയുകയും ചെയ‌്തു. എതിരാളികൾ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും തളരാതെ, ശക്തമായ പോരാട്ടത്തിലൂടെയാണ‌് എസ‌്എഫ‌്ഐ നെന്മാറ എൻഎസ‌്എസിൽ വേരുറപ്പിച്ചത‌്. 2016-മുതൽ തുടർച്ചയായ മൂന്നുവർഷം യൂണിയൻ എസ‌്എഫ‌്ഐക്കു തന്നെയാണ‌്. പട്ടാമ്പി സംസ‌്കൃത കോളേജിൽ 2017-ൽ നടന്ന എബിവിപി ആക്രമണത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ പത്തിലേറെ പേർക്ക‌് പരിക്കേറ്റിരുന്നു. 
മണ്ണാർക്കാട‌് എംഇഎസ‌് കോളേജിൽ ഏതാനും മാസങ്ങൾക്ക‌ുമുമ്പ‌് അധ്യാപകന്റെ നേതൃത്വത്തിൽ നടത്തിയ റാഗിങ്ങും കല്ലേക്കാട‌് ഐഎച്ച‌്ആർഡി കോളേജിൽ എബിവിബി പ്രവർത്തകർ എസ‌്എഫ‌്ഐക്കെതിരെ നടത്തുന്ന ആക്രമണങ്ങളുമൊക്കെ സമൂഹ മനഃസാക്ഷിക്ക‌് മുന്നിലുണ്ട‌്.
പ്രധാന വാർത്തകൾ
 Top