15 May Saturday
ആഞ്ഞടിച്ച്‌ രണ്ടാംതരംഗം

ഒറ്റദിവസം 
1,077 രോഗികൾ

വെബ് ഡെസ്‌ക്‌Updated: Monday Apr 19, 2021

മലമ്പുഴയിലെത്തിയ സന്ദർശകരെ കോവിഡ് മാനദണ്ഡം സംബന്ധിച്ച് 
പൊലീസ് ബോധവൽക്കരിക്കുന്നു

പാലക്കാട്‌ 

ആഞ്ഞടിച്ച്‌ കോവിഡ്‌ രണ്ടാംതരംഗം. ജില്ലയിൽ ഒരു ദിവസത്തെ രോഗികളുടെ കണക്ക്‌ നാലക്കം കടന്നു. ഞായറാഴ്‌ച ഒറ്റ ദിവസം ജില്ലയിൽ 1077 പേർ കോവിഡ്‌ ബാധിതരായി. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്‌. 
സമ്പർക്കത്തിലൂടെ 512, ഉറവിടം അറിയാതെ 542, ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും വന്ന 21, രണ്ട്‌ ആരോഗ്യ പ്രവർത്തകർ എന്നിവർ ഇതിലുൾപ്പെടും. 172 പേർ രോഗമുക്തി നേടി. പാലക്കാട്‌ നഗരത്തിലാണ്‌ കൂടുതൽ രോഗികൾ, -127 പേർ. ശനിയാഴ്‌ച 864 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5382 ആയി. 
ജില്ലയിൽ ചികിത്സയിലുള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം പത്തനംതിട്ട, കണ്ണൂർ, വയനാട് ജില്ലകളിലും രണ്ടുപേർ വീതം കൊല്ലം, കോട്ടയം ജില്ലകളിലും നാലുപേർ വീതം ആലപ്പുഴ, ഇടുക്കി, കാസർകോട്‌ ജില്ലകളിലും ഏഴുപേർ തിരുവനന്തപുരം ജില്ലയിലും ഒമ്പതുപേർ കോഴിക്കോട് ജില്ലയിലും 29 പേർ എറണാകുളം ജില്ലയിലും 55 പേർ മലപ്പുറം ജില്ലയിലും 61 പേർ തൃശൂർ ജില്ലയിലും ചികിത്സയിലുണ്ട്. കോവിഡ്‌ നേരിടാൻ ആവശ്യമായ സജ്ജീകരണങ്ങൾ ആരോഗ്യവകുപ്പ്‌ തയ്യാറാക്കുന്നുണ്ട്‌. 1074 കിടക്ക, എട്ട്‌ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്റർ, ഒമ്പത്‌ ഡൊമിസിലറി കെയർ സെന്റർ എന്നിവ തയ്യാറായിട്ടുണ്ട്‌. അതിർത്തിയിൽ പരിശോധനയും നിയന്ത്രണവും കർശനമാക്കാനാണ്‌ സർക്കാർ തീരുമാനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top