11 April Sunday

ജില്ലാ ആശുപത്രിക്ക് 
പുതിയ കെട്ടിടം

വെബ് ഡെസ്‌ക്‌Updated: Friday Feb 19, 2021
പാലക്കാട്
ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 79.38 കോടി ചെലവിൽ ജില്ലാശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള കെട്ടിട സമുച്ചയമാണ് നിർമിക്കുന്നത്. ജില്ലാശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഓൺലൈനായാണ്‌ മുഖ്യമന്ത്രി ശിലാസ്ഥാപനം നിർവഹിച്ചത്‌. മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി.
വി കെ ശ്രീകണ്ഠൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾ, ഡിഎംഒ കെ പി റീത്ത, ജില്ലാശുപത്രി സൂപ്രണ്ട് കെ രമാദേവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം എച്ച് സഫ്ദർ ഷരീഫ്, ഷാബിറ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top