24 November Tuesday

കോൺഗ്രസ്‌ വിട്ട് സിപിഐ എമ്മിൽ ചേർന്നവർക്ക് സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020
ചെർപ്പുളശേരി 
ചെർപ്പുളശേരി നഗരസഭയിലെ 24- –-ാം വാർഡ് സെക്രട്ടറിപ്പടിയിൽ കോൺഗ്രസ് വിട്ട് സിപിഐ എമ്മിൽ ചേർന്നവർക്ക് സ്വീകരണം നൽകി .
കോൺഗ്രസ് പ്രവർത്തകരായ കാളമല്ലി വീട്ടിൽ രമേഷ്, മുണ്ടുകാട്ടുപറമ്പിൽ അഭിലാഷ് എന്നിവരാണ്‌ രാജിവച്ച് കുടുംബസമേതം സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാനെത്തിയത്‌. 
ചെർപ്പുളശേരിയിലെ കോൺഗ്രസ് നേതൃത്വത്തിന്റെ അഴിമതിയിലും ധിക്കാരപരമായ സമീപനങ്ങളിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് വിടുന്നതെന്നും ഇവർ പറഞ്ഞു. 
ചെർപ്പുളശേരിയിൽ നടന്ന സ്വീകരണ യോഗത്തിൽ പി കെ ശശി എംഎൽഎ ഹാരമണിയിച്ച്‌ സ്വീകരിച്ചു. 
സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ നന്ദകുമാർ, കെ ബാലകൃഷ്ണൻ, ലോക്കൽ സെക്രട്ടറി സി ജയകൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗം കെ കുട്ടൻ,  ബ്രാഞ്ച് സെക്രട്ടറി കെ വിനോദ്, കെ വിപിൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top