12 November Tuesday
ദേശീയപാതാ നിർമാണസ്‌തംഭനം

സിപിഐ എം ഉപരോധം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019
 
വടക്കഞ്ചേരി 
വടക്കഞ്ചേരി–-മണ്ണുത്തി ദേശീയപാതാ നിർമാണത്തിലെ സ്‌തംഭനാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം  പ്രക്ഷോഭത്തിലേക്ക്‌. സിപിഐ എം വടക്കഞ്ചേരി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ വെള്ളിയാഴ്ച ദേശീയപാത ഉപരോധിക്കും. രാവിലെ പത്തിന് വടക്കഞ്ചേരി റോയൽ ജങ്‌ഷനിൽ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.  വടക്കഞ്ചേരി –-മണ്ണുത്തി ദേശീയപാത നിർമാണം ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും യാത്രാദുരിതം തുടരുകയാണ്. ദേശീയപാതയുടെയും കുതിരാനിൽ നിർമിക്കുന്ന ഇരട്ടക്കുഴൽ തുരങ്കത്തിന്റെയും നിർമാണം നിലച്ചിട്ട് ഒന്നരവർഷം പിന്നിട്ടു. കരാറെടുത്ത കെഎംസി കമ്പനിയും ദേശീയപാതാ അതോരിറ്റിയും തമ്മിലുള്ള ഒത്തുകളിയാണ് നിർമാണം നിലയ്ക്കാൻ കാരണം. മൂന്നുതവണ കരാർ ലംഘിച്ച കമ്പനിക്കെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാരോ, ദേശീയപാതാ അതോറിറ്റിയോ തയ്യാറാകുന്നില്ല. 
കുതിരാനിലെ ഗതാഗതക്കുരുക്ക് പ്രധാനമായും രണ്ട്‌ ജില്ലകളെ ബാധിക്കുന്ന പ്രശ്‌നമാണ്‌.  പതിനായിരക്കണക്കിന് യാത്രക്കാരാണ് ഇതുമൂലം പെരുവഴിയിലാകുന്നത്. ഈ സാഹചര്യത്തിലാണ് സിപിഐ എം സമരവുമായി രംഗത്തുവരുന്നത്. ഉടൻ പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കുമെന്ന്‌ സിപിഐ എം ഏരിയ സെക്രട്ടറി കെ ബാലൻ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top