21 October Wednesday

വി മുരളീധരൻ രാജിവയ്‌ക്കണം ഡിവൈഎഫ്‌ഐ മാർച്ച്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020

 

പാലക്കാട്‌
സ്വർണക്കടത്ത്‌ കേസ്‌ അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സഹന്ത്രി വി മുരളീധരൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ വെള്ളിയാഴ്‌ച ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തും. രാവിലെ പത്തിന്‌ വിക്ടോറിയ കോളേജ്‌ പരിസരത്തുനിന്ന്‌ പ്രകടനം ആരംഭിക്കും. തുടർന്ന്‌ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസ്‌ പരിസരത്ത്‌ ധർണ നടക്കുമെന്നും ജില്ലാ സെക്രട്ടറി ടി എം ശശി അറിയിച്ചു. 
തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന്‌ നയതന്ത്ര ബാഗേജിൽ സ്വർണം പിടിച്ച കേസ്‌ തുടക്കം മുതൽ അട്ടിമറിക്കാൻ ശ്രമിക്കുന്ന വി മുരളീധരന്റെ നിലപാട്‌ ദുരൂഹമായിരുന്നു. നയതന്ത്ര ബാഗേജിലല്ല സ്വർണം വന്നതെന്ന നിലപാടായിരുന്നു കേന്ദ്ര സഹമന്ത്രിയുടേത്‌. ഇതാണ്‌ കേസ്‌ അട്ടിമറിക്കാൻ മന്ത്രിതന്നെ നേരിട്ട്‌ ഇടപെട്ടുവെന്ന ആരോപണം ബലപ്പെടുത്തുന്നത്‌. ഇതേത്തുടർന്നാണ്‌ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ പ്രക്ഷോഭത്തിലേക്ക്‌ നീങ്ങുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top