22 June Tuesday
1,257 രോഗമുക്തി

1871 പേര്‍ക്ക് കോവിഡ്‌: 
21 മരണം

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021
 
പാലക്കാട് 
ജില്ലയിൽ തിങ്കളാഴ്‌ച 1871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം ആറുമുതൽ 14 വരെ 21 പേർ രോഗം ബാധിച്ച് മരിച്ചു. സമ്പർക്കത്തിലൂടെ 986, ഉറവിടം അറിയാതെ 871, ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും വന്ന ഏഴുപേർ, ഏഴ്‌ ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 1257 പേർ രോഗമുക്തരായി. ആകെ 6620 പേർക്ക് പരിശോധന നടത്തിയതിലാണ് 1871 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 28.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 25,992 ആയി. 
ജില്ലയിൽ ചികിത്സയിലുള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വയനാട് ജില്ലയിലും മൂന്നുപേർ കാസർകോട്‌ ജില്ലയിലും അഞ്ചുപേർ കോട്ടയം ജില്ലയിലും ആറുപേർ  ഇടുക്കി ജില്ലയിലും ഏഴുപേർ കൊല്ലം ജില്ലയിലും എട്ടുപേർ വീതം പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും 10 പേർ ആലപ്പുഴ ജില്ലയിലും 18 പേർ കോഴിക്കോട് ജില്ലയിലും 22 പേർ തിരുവനന്തപുരം ജില്ലയിലും 34 പേർ എറണാകുളം ജില്ലയിലും 216 പേർ മലപ്പുറം ജില്ലയിലും 111 പേർ തൃശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top