31 March Tuesday

"ഇത് താൻ നമ്മ ഊര്ക്ക് തേവൈ'

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

തമിഴ്‌നാട്‌ സംഘത്തിന്‌ കോങ്ങാട് ചുണ്ടേക്കാട്ടിൽ ബാലസംഘം കുട്ടികൾ നൽകിയ സ്വീകരണം

കോങ്ങാട്
കേരളത്തിലെ ബാലസംഘത്തിന്റെ പ്രവർത്തനം പഠിക്കാനെത്തിയ തമിഴ്‌നാട്‌ സംഘം വിവിധ പ്രദേശങ്ങളിലെ രണ്ട്‌ ദിവസത്തെ സന്ദർശനത്തിനുശേഷം മടങ്ങി. സിപിഐ എം തമിഴ്നാട് സയൻസ് ഫോറം പ്രതിനിധികളാണ്‌ ബാലസംഘം യൂണിറ്റ്തലം വരെയുള്ള പ്രവർത്തനം പഠിക്കാനെത്തിയത്‌. ഞായറാഴ്‌ച രാവിലെ 10ന് കോങ്ങാട് ചുണ്ടേക്കാട് ബാലസംഘം യൂണിറ്റിൽ കുട്ടികളും രക്ഷിതാകളും ചേർന്ന്‌ സംഘത്തെ സ്വീകരിച്ചു.  ബാലസംഘം പ്രവർത്തകർ നാടോടി ഗാനങ്ങൾ അവതരിപ്പിച്ചു. 
കുട്ടികൾ പാടിയ "ശാസ്ത്രം പഠിക്കുന്ന കുട്ടികൾ ഞങ്ങൾക്ക് സാത്തനെ പേടിയില്ലല്ലോ' എന്ന പാട്ടിന്റെ അർഥം മനസിലാക്കിയ ശേഷം തമിഴ്‌സംഘം പരസ്‌പരം പറഞ്ഞു ‘ഇത് താൻ നമ്മ ഊര്ക്ക് തേവൈ’ (ഇതാണ്‌ നമ്മുടെ നാടിന്‌ ആവശ്യം). 
മോണോ ആക്ട്, കഥാപ്രസംഗം, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഡോക്യുമെന്ററി പ്രദർശനവും ഉണ്ടായി. പരിപാടിയിൽ സി എസ് നിവേദ്യ അധ്യക്ഷയായി. സിപിഐ എം തമിഴ്നാട് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ അമൃത, പി പരമേശ്വരി, എ രാധിക, തിരുപ്പൂർ ജില്ലാ സെക്രട്ടറി വി മുത്തുക്കണ്ണൻ, വി രാമമൂർത്തി, കെ ജ്യോതി ലക്ഷ്മി, ബാലസംഘം ജില്ലാ സെക്രട്ടറി കെ പ്രേം ജിത്, എൻ ദയ,പി ടി രാഹേഷ്, എസ് അക്ഷയ, ആർ സജീവ്, ജില്ലാ പഞ്ചായത്തഗം സി കെ രജനി,  സി വി സുന്ദരൻ എന്നിവർ സംസാരിച്ചു. സാനിഫ് സ്വാഗതവും പ്രദീപ് നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top