20 February Wednesday

മിനുട‌്സ‌് തിരുത്തൽ; ബിജെപിയിൽ കലാപം

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019
പാലക്കാട‌്
മിനുട‌്സ‌് തിരുത്തൽ വിവാദത്തെ തുടർന്ന‌് ബിജെപിയിൽ കലാപം പുകയുന്നു. നാലുമാസത്തിലേറെയായി യോഗം ചേരാത്തത‌് ചെയർപേഴ‌്സന്റെ പിടിവാശി കാരണമാണെന്ന‌് പാർടിക്കുള്ളിൽത്തന്നെ  അഭിപ്രായമുയരുന്നുണ്ട‌്. ഒപ്പം തന്നെ മിനുട‌്സ‌് തിരുത്തിയ കുറ്റം ജീവനക്കാരന്റെ തലയിൽ വച്ചു കെട്ടുന്നതിലും എതിരഭിപ്രായമുണ്ട‌്.
അതുകൊണ്ടുതന്നെ മറ്റ‌് അഴിമതി വിഷയങ്ങളിൽ എന്ന പോലെ കൗൺസിലർമാർ മൗനം പാലിക്കുകയാണ‌്. ഏതാനും മുതിർന്ന നേതാക്കൾ മാത്രമാണ‌് ചെയർപേഴ‌്സണെ കൗൺസിലിൽ പ്രതിരോധിക്കുന്നത‌്. മിനുട‌്സ‌് തിരുത്തലിൽ ചെയർമാനും വൈസ‌് ചെയർമാനും സെക്രട്ടറിക്കും പങ്കുണ്ടെന്നത‌് അങ്ങാടിപ്പാട്ടാണ‌്. എന്നാൽ, കൗൺസിൽ യോഗം തുടങ്ങി തീരുന്നതു വരെ തനിക്ക‌് പങ്കില്ലെന്ന‌് ചെയർപേഴ‌്സൺ പറഞ്ഞുകൊണ്ടേയിരിക്കുകയാണ‌്. 
വാർഡുകളിൽ  വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന പരാതി ഭരണപക്ഷ കൗൺസിലർമാർക്കിടയിലും പുകയുന്നുണ്ട‌്. 
അതിനിടെ അക്രമങ്ങളുടെ പേരിൽ വൈസ‌് ചെയർമാനും മറ്റ‌് രണ്ട‌് മുതിർന്ന കൗൺസിലർമാരും ഒളിവിലായത‌് ബിജെപിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു.  
കരാർ തൊഴിലാളികളെ സ്ഥിരം തൊഴിലാളികളായി നിയമിക്കുന്ന വിഷയത്തിൽ രണ്ടു വിഭാഗങ്ങൾക്ക‌് രണ്ടുതരം തീരുമാനം വന്ന വിഷയം കൂടുതൽ രൂക്ഷമാവുകയാണ‌്. ചർച്ചയ‌്ക്ക‌് തയ്യാറായി പ്രശ‌്നം പരിഹരിക്കണമെന്ന‌് ചെയർപേഴ‌്സനോട‌് ഭരണപക്ഷ കൗൺസിലർമാർ തന്നെ  ആവശ്യപ്പെട്ടിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
 Top