01 October Saturday

അരങ്ങുനിറഞ്ഞ്‌ അമ്മമാർ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

ടാപ് രംഗോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്  
പ്രായത്തിന്റെ അവശതയെ അതിജീവിച്ച് ആടിയും പാടിയും കഥാപാത്രങ്ങളായി നൂറിലധികം അമ്മമാർ അരങ്ങിലെത്തി. സൂര്യരശ്മി കൺവൻഷൻ സെന്ററിൽ നടന്ന ടാപ് നാടകവേദിയുടെ പതിമൂന്നാമത് രംഗോത്സവത്തിലാണ് 60 വയസ്സുമുതൽ 101 വയസ്സുവരെയുള്ള 110 അമ്മമാർ അരങ്ങിലെത്തിയത്. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം രാജേഷ് ഹെബ്ബാർ, ഗസൽ ഗായിക സുനിത നെടുങ്ങാടി എന്നിവർ മുഖ്യാതിഥികളായി. ടാപ് നാടകവേദി പ്രസിഡന്റ് വി രവീന്ദ്രൻ, സെക്രട്ടറി എം എസ് ദാസ് മാട്ടുമന്ത, നാടക സംവിധായകൻ കെ എ നന്ദജൻ, ആർ കെ മണിശങ്കർ, സുരേഷ് കുനിശേരി  എന്നിവർ സംസാരിച്ചു.  
ബീന ഗോവിന്ദ് സംവിധാനം ചെയ്ത തായ്ക്കുലം, ബേബി ഗിരിജയുടെ വാനമ്പാടികൾ, വി സി ചന്ദ്രികയുടെ പകൽക്കിനാവ്, പ്രൊഫ. ലത നായരുടെ അച്ചു വന്ന ദിവസം, എം പത്മിനിയുടെ പത്തനാടികൾ, എസ് രാധാമണിയുടെ ഉയർത്തെഴുന്നേൽപ്പ്, കൃഷ്ണകുമാരിയുടെ തങ്കപ്പെണ്ണ് ഡോ. പി സി ഏലിയാമ്മയുടെ ഫീനിക്സ് പക്ഷികൾ, അമൃഷ രാമകൃഷ്ണന്റെ നമ്മളറിയാൻ, പ്രമീള ശശിധരന്റെ മാനസാന്തരം എന്നീ നാടകങ്ങൾ അരങ്ങിലെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top