08 December Wednesday

അണക്കെട്ടുകൾ ജലസമൃദ്ധം

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

നിറഞ്ഞ് നിൽക്കുന്ന ആളിയാർ അണക്കെട്ട്‌

പാലക്കാട്‌
ശക്തമായ മഴ ലഭിച്ചതോടെ ജില്ലയിലെ അണക്കെട്ടുകൾ ജലസമൃദ്ധം. പ്രധാന അണക്കെട്ടുകളിലെല്ലാം വെള്ളം പരമാവധി സംഭരണശേഷിയോടടുത്തു. പോത്തുണ്ടി, മംഗലം, കാഞ്ഞിരപ്പുഴ, ശിരുവാണി അണക്കെട്ടുകളിൽനിന്ന്‌ ജലക്രമീകരണത്തിന്റെ ഭാഗമായി വെള്ളം ഒഴുക്കുന്നുണ്ട്‌.
പോത്തുണ്ടിയുടെ മൂന്ന്‌ ഷട്ടർ 2.5 സെന്റീമീറ്റർ വീതവും മംഗലം അണക്കെട്ടിന്റെ ആറ്‌ ഷട്ടർ അഞ്ചു സെന്റീമീറ്ററും കാഞ്ഞിരപ്പുഴയുടെ മൂന്ന്‌ ഷട്ടർ 20 സെന്റീമീറ്റർ വീതവും തുറന്നു. കാഞ്ഞിരപ്പുഴ, ശിരുവാണി അണക്കെട്ടുകളിൽ നിന്ന്‌ പുഴയിലേക്ക്‌ വെള്ളമൊഴുക്കുന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചുള്ളിയാർഡാമിന്റെ  ഒരു ഷട്ടർ ഒരു സെന്റിമീറ്റർ തുറന്നു.  
വെള്ളിയാഴ്‌ചത്തെയും കഴിഞ്ഞ വർഷം ഇതേ ദിവസത്തെയും ജല നിരപ്പ്‌ ചുവടെ,

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top