08 December Wednesday

അക്കിത്തത്തിന് കുമരനല്ലൂരിൽ 
സ്മാരകം നിർമിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

അക്കിത്തത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി കുമരനെല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന അനുസ്മരണ സമ്മേളനം 
സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുന്നു

കൂറ്റനാട്മഹാകവി അക്കിത്തത്തിന് കുമരനല്ലൂരിൽ സ്മാരകം 
നിർമിക്കുമെന്ന്‌ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. അക്കിത്തത്തിന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 അഞ്ച് ഏക്കർ വിട്ട് കിട്ടിയാൽ കേരളത്തിന്  മാതൃകയായി സ്മാരകം നിർമിക്കും. മഹാരഥന്മാരുടെ കൃതികളും സംഗീതവും വരുംതലമുറയ്‌ക്ക് പഠിക്കാൻ സാംസ്‌കാരിക മ്യൂസിയം വേണം. അത്തരം മ്യൂസിയം കുമരനല്ലൂരിൽ സ്ഥാപിക്കാൻ സർക്കാർ തയ്യാറാകുമെന്നും മന്ത്രി അറിയിച്ചു.  സ്‌മാരക നിർമാണവുമായി ബന്ധപ്പെട്ട്   മന്ത്രി സ്ഥലം സന്ദർശിച്ചു.
സ്‌പീക്കർ എം ബി രാജേഷ് അധ്യക്ഷനായി. പി മമ്മിക്കുട്ടി എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ നാരായണദാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ഷാനിബ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ വി ബാലകൃഷ്ണൻ, വി കെ റവാഫ്, പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദീൻ കളത്തിൽ, വൈസ് പ്രസിഡന്റ് ആമിനക്കുട്ടി, പഞ്ചായത്ത് അംഗങ്ങളായ പി ജയൻ, രവീന്ദ്രൻ, രാധിക, പി ശിവൻ, അബൂബക്കർ, സിപിഐ എം ലോക്കൽ സെക്രട്ടറി എം പി കൃഷ്ണൻ എന്നിവർ സംസാരിച്ചു.
അക്കിത്തം കവിതകളിലുടനീളം മാനവിക സ്‌നേഹമെന്ന്‌ സ്‌പീക്കർ എം ബി രാജേഷ് പറഞ്ഞു. അക്കിത്തത്തിന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി കപ്പൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ചാതുർവർണ്യത്തെ ഏറെ വിമർശിച്ചയാളാണ്‌ അക്കിത്തം. ഇം എം എസ്സുമായുള്ള ബന്ധമാണ് ഇടതുപക്ഷ ആശയങ്ങൾ നിറഞ്ഞ കവിതകളിലൂടെ അദ്ദേഹം പ്രതിബാധിച്ചത്. രാജേഷ് പറഞ്ഞു. 
ഇ ടി മുഹമ്മദ് ബഷീർ എംപി മുഖ്യാതിഥിയായി.  വിജു നായരങ്ങാടി ‘അക്കിത്തം കവിതയുടെ സൂക്ഷ്‌മ രാഷ്ട്രീയം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കവി പി രാമൻ അക്കിത്തം കവിതകൾ ആലപിച്ചു. 
എം കെ പ്രദീപ്, ഷൽജ, പ്രധാനാധ്യാപിക സുനിത, സി എം അലി,  അമ്മു ദീപ എന്നിവർ സംസാരിച്ചു. പി ബിജിത ബാബുവിന്റെ നൃത്താവതരണവുമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top