06 July Wednesday
പൊലീസ് അസോസിയേഷൻ സമ്മേളനം

ലഹരിവിരുദ്ധ സന്ദേശവുമായി 
ഹാഫ് മാരത്തോൺ

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022
പാലക്കാട് 
പൊലീസ് അസോസിയേഷൻ കേരള ആംഡ് പൊലീസ് രണ്ടാം ബറ്റാലിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശവുമായി ഹാഫ് മാരത്തോൺ നടത്തി. "അകറ്റാം ലഹരിയെ വരവേൽക്കാം നന്മയുടെ പുലരിയെ' മുദ്രാവാക്യം ഉയർത്തി നടത്തിയ മാരത്തോൺ കെ കെ ശൈലജ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ബറ്റാലിയൻ കമാൻഡന്റ്‌ അജിത്കുമാർ മുഖ്യാതിഥിയായി. പൊലീസ് ഓഫീസേഴ്‌സ് സംസ്ഥാന നിർവാഹകസമിതി അംഗം കെ ടി രാമദാസ്, ജില്ലാ സെക്രട്ടറി എം സുരേഷ് എന്നിവർ സംസാരിച്ചു. ഒലവക്കോട് മുതൽ മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പ്‌വരെ നടന്ന മാരത്തോണിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. തുടർന്ന് കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ ആർ അജിത്  ലഹരിവിരുദ്ധ ക്ലാസെടുത്തു. പൊലീസ് അസോസിയേഷൻ പ്രസിഡന്റ് എച്ച് നിഷാദ് അധ്യക്ഷനായി. 
സെക്രട്ടറി എൻ സുരേഷ്‌കുമാർ, അസിസ്റ്റൻഡ് കമാണ്ടന്റുമാരായ പി ഉണ്ണിക്കൃഷ്ണൻ, ബി എഡിസൺ, എസ് മണികണ്ഠൻ, സ്വാഗതസംഘം കൺവീനർ ജി ഗോകുൽ, ചെയർമാൻ പി എ റഷീദ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top