25 February Thursday
ബെമൽ വിൽക്കരുത്‌

മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക്‌ ‌കത്തയച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

 

പാലക്കാട്‌
ഭാരത്‌ എർത്ത്‌ മൂവേഴ്‌സ്‌ ലിമിറ്റഡ്‌ (ബെമൽ) സ്വകാര്യമേഖലയ്‌ക്ക്‌ വിൽക്കാനുള്ള നീക്കം തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ കത്തയച്ചു. ബെമലിൽ കേന്ദ്ര സർക്കാനുള്ള 26 ശതമാനം ഓഹരി വിൽക്കാനാണ്‌ താൽപ്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്‌. ലാഭത്തിൽ പ്രവർത്തിക്കുന്ന കമ്പനി ആഗോള ടെൻഡറിലൂടെ 10,000 കോടിയുടെ ഓർഡർ നേടി. സെനിക വാഹനങ്ങൾ, റെയിൽ–- മെട്രോ റെയിൽ കോച്ചുകൾ, ഖനന, നിർമാണ മേഖലയിലെ വാഹനങ്ങളുടെ നിർമാണം എന്നിവ നടത്തുന്ന പൊതുമേഖലാ സ്ഥാപനമാണിത്‌. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന കമ്പനി പൊതുമേഖലയിൽ നിലനിൽക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. 
കഞ്ചിക്കോട്‌ യൂണിറ്റ്‌ ആരംഭിക്കുന്നതിന്‌ 2010ൽ 375 ഏക്കർ ഭൂമി സംസ്ഥാനം സൗജന്യമായി കൈമാറിയിരുന്നു. ഈ യൂണിറ്റ് മാത്രം‌ 1500 കോടിയുടെ നിർമാണ ഓർഡർ നേടിയിട്ടുണ്ട്‌. ഈ ഘടകങ്ങളും സാചര്യങ്ങളും പരിഗണിച്ച്‌ ബെമൽ പൊതുമേഖലയിൽതന്നെ നിലനിർത്തുന്നതിന്‌ ഇടപെടണമെന്നാണ്‌ പ്രധാനമന്ത്രിയോട്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്‌.
 
ധർണ എളമരം 
ഉദ്ഘാടനം ചെയ്യും
കഞ്ചിക്കോട്
ബെമൽ വിൽക്കുന്നതിനെതിരെ തൊഴിലാളികൾ നടത്തുന്ന അനശ്ചിതകാല ധർണയുടെ 11-–-ാം ദിവസം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top