25 September Saturday
പട്ടയമേള

1,070 പേർക്ക്‌ ഇനി സ്വന്തം ഭൂമി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

മലമ്പുഴയിലെ മുരുകന് മന്ത്രി കെ കൃഷ്ണൻകുട്ടി പട്ടയം നൽകുന്നു . കെ ശാന്തകുമാരി എംഎൽഎ, കലക്ടർ മൃണ്മയി ജോഷി എന്നിവർ സമീപം

 പാലക്കാട്

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയോടനുബന്ധിച്ച് സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി ജില്ലയിൽ 1,070 പട്ടയങ്ങൾ വിതരണം ചെയ്തു. തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലാണ്‌ മേളയുടെ സംസ്ഥാന ഉദ്ഘാടനം നിർവഹിച്ചത്‌. 
ഒരു വർഷത്തിനകം പട്ടയപ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന് ജില്ലാ  പട്ടയവിതരണം നിർവഹിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. 
സ്‌പീക്കർ എം ബി രാജേഷ്, കെ ശാന്തകുമാരി എംഎൽഎ, കലക്ടർ മൃണ്മയി ജോഷി, പാലക്കാട് സബ്കലക്ടർ ബൽപ്രീത് സിങ്‌, എഡിഎം കെ മണികണ്ഠൻ, ഡെപ്യൂട്ടി കലക്ടർ (എൽആർ) പി കാവേരിക്കുട്ടി എന്നിവർ സംസാരിച്ചു. ആറ് താലൂക്കുകളിൽ താലൂക്ക്തല പട്ടയവിതരണം നടന്നു.
 ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി തികച്ചാക്കി നൽകുന്ന കെഎസ്ടി (കേരള പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും) പട്ടയ ഇനത്തിൽ 133, ഭൂമിപതിവ്, ലക്ഷംവീട്, നാല് സെന്റ് പട്ടയ ഇനത്തിൽ 153, ലാന്റ് ട്രിബ്യൂണൽ പട്ടയ ഇനത്തിൽ 784 എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top