26 July Monday

ഇന്ധനവില വർധനയ്‌ക്കെതിരെ 
മഹിളാ അസോസിയേഷൻ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച്‌ ജനാധപത്യ മഹിളാ അസോസിയേഷൻ വിളയൂര്‍ എടപ്പലം പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ സമരം ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്‌ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌
ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. 
ജില്ലയിലെ 144 കേന്ദ്രങ്ങളിൽ കോവിഡ്‌ മാനദണ്ഡം പാലിച്ചായിരുന്നു പ്രതിഷേധം. 
അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്‌ വിളയൂർ എടപ്പലം പോസ്റ്റ് ഓഫീസിനു മുന്നിലും ജില്ലാ പ്രസിഡന്റ്‌ കെ ബിനുമോൾ പാലക്കാട് ഹെഡ്പോസ്റ്റ് ഓഫീസിനുമുന്നിലും കേന്ദ്ര കമ്മിറ്റിയംഗം കെ എസ്‌ സലീഖ കടമ്പഴിപ്പുറം പോസ്റ്റ് ഓഫീസിനു മുന്നിലും സമരത്തിന്റെ ഭാ​ഗമായി. 
സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ പി വിജയലക്ഷ്മി അമ്പലപ്പാറയിലും കെ ഓമന കിഴക്കഞ്ചേരിയിലും വി എൻ ഷീജ വടക്കഞ്ചേരിയിലും സമരത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top