18 June Friday

ഇന്ന്‌ 6 കേന്ദ്രങ്ങളില്‍ 
ആര്‍ടിപിസിആര്‍ 
പരിശോധന

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
പാലക്കാട്
ശനിയാഴ്ച ജില്ലയിലെ ആറ്‌ കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍ടിപിസിആര്‍ പരിശോധന നടക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് നാലുവരെയാണ് പരിശോധന. 
ആലത്തൂര്‍ എഎസ്എംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം, ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം, ചാലിശേരി സാമൂഹ്യാരോഗ്യ കേന്ദ്രം, കോതകുർശി, അനങ്ങനടി ഹയർ സെക്കൻഡറി സ്കൂൾ, നല്ലേപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ്‌ പരിശോധന. 
ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ ഒന്നുമുതല്‍ മെയ് 14 വരെ 2,92,009 പേരില്‍ ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധന നടത്തി. 
ഇതിൽ 64,134 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 2,948 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top