24 February Monday

ഫുട്ബോൾ ടൂർണമെന്റ്‌ കുമരനല്ലൂർ ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

 

കൂറ്റനാട്
തൃത്താല ബിആർസിയുടെ നേതൃത്വത്തിൽ നടന്ന ഫുട്‌ബോൾ ടൂർണമെന്റിൽ ചാലിശേരി സ്കൂളിനെ പരാജയപ്പെടുത്തി കുമരനല്ലൂർ ഗവ. ഹൈസ്കൂൾ ചാമ്പ്യന്മാരായി. മുഴുവൻ സമയവും സമനില പാലിച്ച ഇരുടീമുകളും പെനാൽറ്റിയിലും സമാന ഗോൾ നേടിയതോടെ ടോസിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. ബ്ലോക്ക്‌ പഞ്ചായത്തംഗം ടി കെ സുനിത സമാപനം ഉദ്‌ഘാടനം ചെയ്തു. 
പിടിഎ പ്രസിഡന്റ് നവാബ് അധ്യക്ഷനായി. 
ഹുസൈൻ തട്ടത്താഴത്ത്, ആർ ജി ഉണ്ണി, എഇഒ പി വി സിദ്ദീഖ്‌, കെ ഷാജീവ്, ജയശ്രീ,  ജലീൽ എന്നിവർ സംസാരിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാരായി മുഹമ്മദ്‌ സിനാലും (ചാലിശേരി) മിൻഷാദും (കുമരനല്ലൂർ) ഗോൾ കീപ്പറായി നന്ദ കിഷോറും (ചാലിശേരി) തെരഞ്ഞെടുക്കപ്പെട്ടു.
പ്രധാന വാർത്തകൾ
 Top